കോട്ടയം:  വൈക്കത്ത് എട്ടാം ക്ലാസുകാരിയെ വീടിന് സമീപത്തെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ടി വി പുരം സ്വദേശി ഹരിദാസിന്‍റെ മകൾ ഗ്രീഷ്മ പാർവതി ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടരയോടെ കുട്ടിയെ കാണാതാകുകയായിരുന്നു.

രാവിലെ വീടിന് സമീപത്തെ കുളത്തിൽ നടത്തിയെ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം വൈക്കം താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.ഇന്നലെ രാത്രി ടിവി കാണുന്നതുമായി ബന്ധപ്പെട്ട ഗ്രീഷ്മ സഹോദരിയുമായി വഴക്കിട്ടിരുന്നു.പിന്നീടാണ് കുട്ടിയെ കാണാതായത്.