ലോട്ടറിയടിച്ച പണവുമായി കാറിൽ കയറുന്നതിനിടെ 83കാരിയെ കൊള്ളയടിച്ച യുവാവ് അറസ്റ്റിൽ

ലോട്ടറിയടിച്ച പണം വാങ്ങി മടങ്ങുന്നതിനിടെ 83കാരിയെ കൊള്ളയടിച്ച് യുവാവ്

83 year old womens lottery winnings looted youth arrested 17 January 2025

ഫ്ലോറിഡ: ലോട്ടറിയടിച്ച പണവുമായി കാറിൽ കയറാനെത്തിയ 83കാരിയെ ആക്രമിച്ച് പണം തട്ടി യുവാവ് പിടിയിൽ. അമേരിക്കയിലെ ഫ്ലോറിഡയിലെ ഒർലാൻഡോയിൽ ഒരു കടയുടെ പാർക്കിംഗിൽ വച്ചാണ് 83കാരി ആക്രമിക്കപ്പെട്ടത്. ബുധനാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു വയോധിക ആക്രമിക്കപ്പെട്ടത്. പാർക്കിംഗ് മേഖലയിലുണ്ടായിരുന്ന മറ്റൊരാൾ ഇടപെട്ടതോടെ വയോധിക രക്ഷപ്പെട്ടെങ്കിലും യുവാവ് ലോട്ടറിയുമായി രക്ഷപ്പെടുകയായിരുന്നു.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളെ ആസ്പദമാക്കി നടന്ന പരിശോധനയിലാണ് പൊലീസ് ഫ്ലോറിഡ സ്വദേശിയെ അറസ്റ്റ് ചെയ്തത്.  ഡിയഗോ സ്റ്റാലിൻ ടവരേസ് എന്ന യുവാവിനെയാണ് പൊലീസ് സംഭവത്തിൽ അറസ്റ്റ് ചെയ്തത്. വയോധികയെ തള്ളി നിലത്തിട്ട ശേഷമാണ് ലോട്ടറിയുമായി യുവാവ് രക്ഷപ്പെട്ടത്. 

വ്യാഴാഴ്ച ഇയാളെ തിരിച്ചറിയാൻ സഹായം ആവശ്യപ്പെട്ട് പൊലീസ് സിസിടിവി ദൃശ്യങ്ങൾ പുറത്ത് വിട്ടിരുന്നു. പുറത്ത് വന്ന സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തത്.  സമ്മാനത്തുകയുമായി കാറിന് സമീപത്തേക്ക് പോവുന്ന വയോധികയെ പാർക്കിംഗിൽ വച്ച് തൊപ്പിയും ഓറഞ്ച് നിറത്തിലുള്ള കോട്ടും ധരിച്ചെത്തിയ യുവാവ് ആക്രമിക്കുകയായിരുന്നു. ഇതേസമയം സ്റ്റോറിൽ നിന്ന് ഒരാൾ പുറത്തേക്ക് ഇറങ്ങി വന്നതാണ് മറ്റ് അപകടങ്ങൾ ഉണ്ടാവാതെ രക്ഷപ്പെടാൻ കാരണമായത്. 
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

Latest Videos
Follow Us:
Download App:
  • android
  • ios