കുട്ടിയെ എടുത്തതോടെ സമീപത്തുകിടന്ന അമ്മ ഉണര്‍ന്നു ബഹളം വച്ചു. കുട്ടിയെ സൈക്കിള്‍റിക്ഷയില്‍ നിന്ന് എടുത്തുമാറ്റി. ഇതോടെ കുട്ടിയുടെ പിതാവും ഉണര്‍ന്നു. 

ലുധിയാന: വീട്ടുകാര്‍ക്കൊപ്പം ഉറങ്ങുകയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ടു പോകാനുള്ള ശ്രമം പരാജയപ്പെടുത്തി. പഞ്ചാബിലെ ലുധിയാന റിഷി നഗറിലാണ് സംഭവം. സൈക്കിള്‍റിക്ഷയുമായി എത്തിയ ആള്‍ വീടിന് പുറത്ത് കുടുംബം ഉറങ്ങിക്കിടക്കുന്നതിനു സമീപത്തിന് നിന്ന് നിരീക്ഷിക്കുന്നതും സാവകാശം കുട്ടിയെ എടുത്ത് റിക്ഷയില്‍ വച്ച് കൊണ്ടുപോകാന്‍ ശ്രമിക്കുന്നതും സമീപത്തുള്ള സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. 

Add Asianetnews as a Preferred SourcegooglePreferred

"

കുട്ടിയെ എടുത്തതോടെ സമീപത്തുകിടന്ന അമ്മ ഉണര്‍ന്നു ബഹളം വച്ചു. കുട്ടിയെ സൈക്കിള്‍റിക്ഷയില്‍ നിന്ന് എടുത്തുമാറ്റി. ഇതോടെ കുട്ടിയുടെ പിതാവും ഉണര്‍ന്നു. ഇതോടെ മോഷ്ടാവ് സൈക്കിള്‍ റിക്ഷയുമായി കടന്നുകളയാന്‍ ശ്രമിക്കുന്നതും പിതാവ് അയാളെ പിന്തുടരുന്നതും വീഡിയോയിലുണ്ട്. പ്രതിയെ പിന്നീട് പോലീസ് അറസ്റ്റു ചെയ്തു. ഇന്നലെ പുലര്‍ച്ചെ ഒന്നേകാലോടെയായിരുന്നു സം​ഭവം.