പെൺകുട്ടിയുടെ സോഷ്യൽ മീഡിയാ അക്കൗണ്ടിലേക്ക് മോർഫ് ചെയ്ത ചിത്രം അയച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിൽ കേസെടുത്തതിന് പിന്നാലെ പ്രതി വിദേശത്തേക്ക് കടന്നു. തിരിച്ചെത്തിയപ്പോഴാണ് അറസ്റ്റുചെയ്തത്. 

കൊച്ചി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് മോർഫ് ചെയ്ത നഗ്ന ചിത്രങ്ങൾ സാമുഹ്യമാധ്യമത്തിലൂടെ അയച്ച യുവാവ് പിടിയിൽ. കാസർഗോഡ് ചട്ടഞ്ചാൽ നിസാമുദ്ദീൻ നഗർ മൊട്ടയിൽ വീട്ടിൽ സൽമാൻ പാരിസിനെയാണ് പെരുമ്പാവൂ‍ർ പൊലീസ് അറസ്റ്റുചെയ്തത്. പെൺകുട്ടിയുടെ സോഷ്യൽ മീഡിയാ അക്കൗണ്ടിലേക്ക് മോർഫ് ചെയ്ത ചിത്രം അയച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിൽ കേസെടുത്തതിന് പിന്നാലെ പ്രതി വിദേശത്തേക്ക് കടന്നു. തിരിച്ചെത്തിയപ്പോഴാണ് അറസ്റ്റുചെയ്തത്. 

2000 രൂപ നോട്ടുകൾ പിൻവലിച്ച് ആർബിഐ, ബാങ്കുകൾക്ക് നിർദ്ദേശം; നോട്ടുകൾ സെപ്തംബർ 30 വരെ മാത്രം ഉപയോഗിക്കാം

അതേ സമയം, കാഞ്ഞങ്ങാട്ട് യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. പഴക്കച്ചവടക്കാരനായ പൂടങ്കല്ല് കൊല്ലറങ്കോട് സ്വദേശി അര്‍ഷാദാണ് (34) പൊലീസിന്റെ പിടിയിലായത്. കോട്ടച്ചേരിയില്‍ ബസിറങ്ങി യുവതി നടന്ന് പോകുമ്പോള്‍ ഇയാള്‍ നഗ്നതാ പ്രദര്‍ശനം നടത്തുകയായിരുന്നു. ഗുഡ്സ് ഓട്ടോയില്‍ കാഞ്ഞങ്ങാട് നഗരത്തില്‍ പഴക്കച്ചവടം നടത്തുന്നയാളാണ് പ്രതിയായ അര്‍ഷാദ്. സ്കൂള്‍ വിട്ട് പോകുകയായിരുന്ന പെണ്‍കുട്ടികള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയതിന് നേരത്തേയും അര്‍ഷാദ് പിടിയിലായിരുന്നു. അന്ന് പോക്സോ കേസ് ചുമത്തിയാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.