മാർച്ച് എട്ടിന് ഹോളി ദിനത്തിലായിരുന്നു സംഭവം. തെരുവ് നായയെ ഒരാൾ ഉപദ്രവിക്കുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നപ്പോഴാണ് അക്രമത്തെക്കുറിച്ച് പുറംലോകമറിയുന്നത്.
പാട്ന: ബീഹാറിലെ പാട്‌നയിൽ തെരുവ് നായയെ ബലാത്സംഗം ചെയ്തുവെന്ന ഞെട്ടിക്കുന്ന സംഭവം പുറത്ത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിലുൾപ്പെടെ പ്രചരിക്കുകയായിരുന്നു. ഫുൽവാരി ഷെരീഫിലെ ഫൈസൽ കോളനിയിലാണ് സംഭവം.
മാർച്ച് എട്ടിന് ഹോളി ദിനത്തിലായിരുന്നു സംഭവം. തെരുവ് നായയെ ഒരാൾ ഉപദ്രവിക്കുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നപ്പോഴാണ് അക്രമത്തെക്കുറിച്ച് പുറംലോകമറിയുന്നത്. ഇതിനെത്തുടർന്ന് ഫുൽവാരി ഷെരീഫ് പൊലീസ് സ്റ്റേഷനിൽ ഒരു എൻജിഒ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഐപിസി ആനിമൽ ആക്റ്റ് പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു.
പ്രാർഥനക്കെത്തിയ വിദ്യാർഥിനിയോട് ലൈംഗികാതിക്രമം: വൈദികനെതിരെ കേസ്
സംഭവത്തിൽ ഒരു പരാതി ലഭിച്ചിട്ടുണ്ട്. ഐപിസി, ആനിമൽ ആക്റ്റ് എന്നിവ പ്രകാരം നടപടിയെടുക്കും. വിഷയം അന്വേഷിച്ചു വരികയാണ്. അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് മനീഷ് കുമാർ പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം പാട്ന പൊലീസ് നടത്തി വരികയാണ്.
അതേസമയം, കോഴിക്കോട് മെഡി. കോളേജ് ആശുപത്രിയിൽ നിന്നാണ് മറ്റൊരു പീഡന വാര്‍ത്ത പുറത്തുവരുന്നത്. ശസ്ത്രക്രിയക്ക് വിധേയയായ യുവതിയെ അറ്റൻഡർ പീഡിപ്പിച്ചതായി പരാതി. ശനിയാഴ്ചയാണ് സംഭവം. തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ് സർജിക്കൽ ഐസിയുവിൽ വിശ്രമിക്കുന്ന യുവതിയാണ് പീഡനത്തിനിരയായത്. അർദ്ധബോധാവസ്ഥയായതിനാൽ യുവതിക്ക് പ്രതികരിക്കാനായില്ല. മറ്റൊരു രോഗിയെ പരിചരിക്കാൻ ജീവനക്കാർ പോയ സമയത്തായിരുന്നു അറ്റൻഡർ പീഡിപ്പിച്ചത്. പിന്നീട് യുവതി ബന്ധുക്കളോട് വിവരം പറയുകയായിരുന്നു. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ മെഡി. കോളേജ് പൊലീസ് കേസ്സെടുത്തു. ആളെത്തിരിച്ചറിഞ്ഞെന്നും ഇയാൾ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു.
ബാലചന്ദ്രകുമാറിനെതിരായ അന്വേഷണം കാര്യക്ഷമമായിരുന്നില്ല' ബലാത്സംഗ കേസ് വ്യാജമല്ലെന്ന് പരാതിക്കാരി
