തിരുവനന്തപുരം: സ്ത്രീകളുടെ ചിത്രങ്ങൾ അശ്‌ളീല വീഡിയോയുമായി മോർഫ് ചെയ്തു കംപ്യൂട്ടറില്‍ സൂക്ഷിച്ച തന്ത്രിയെ നാട്ടുകാർ പിടികൂടി കാട്ടാക്കട പൊലീസിൽ ഏൽപ്പിച്ചു. മൈലോട്ടു മൂഴി മൊട്ടമൂഡ് ദ്വാരക ജോതിഷാലയം നടത്തുന്ന നെയ്യാറ്റിൻകര മഞ്ചവിളാകം വിഷ്ണു പോറ്റി എന്ന വിഷ്ണുവാണ് അറസ്റ്റിലായത്. 

ജ്യോതിഷാലയത്തിൽ എത്തുന്ന സ്ത്രീകളുടെ ഫോട്ടോകളും,ഫേസ് ബുക്കില്‍ നിന്ന് ശേഖരിക്കുന്ന ചിത്രങ്ങളുമാണ് ഇയാള്‍ മോര്‍ഫ് ചെയ്തിരുന്നത്. സ്ഥാപനത്തിൽ നിന്നു കിട്ടിയ മെമ്മറി കാർഡ് ശിഷ്യന്മാര്‍ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് കണ്ടെത്തിയത്. ഇയാളിൽ നിന്നും കണ്ടെടുത്ത പെൻഡ്രൈവ്, മെമ്മറികർഡുകൾ, ലാപ് ടോപ്പ്, മൊബൈൽ എന്നിവ ശാസ്ത്രീയ പരിശോധന നടത്തുമെന്ന് പോലീസ് അറിയിച്ചു. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona