പാലക്കാട് സ്വദേശിയായ സന്തോഷാണ് രണ്ടാഴ്ച മുമ്പ് കൊല്ലപ്പെട്ടത്. വാക്കു തര്‍ക്കതിനിടെ ആഗ്നൻ സന്തോഷിനെ കുത്തുകയായിരുന്നു

കൊച്ചി : കൊച്ചിയില്‍ യുവാവിനെ കുത്തിക്കൊന്ന കേസില്‍ പ്രതി പിടിയില്‍. തൃശൂ‍ർ സ്വദേശി ആഗ്നൻ ആണ് ആറസ്റ്റിലായത്. കർണാടകയിലെ ചിക്കമംഗലൂരിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. പാലക്കാട് സ്വദേശിയായ സന്തോഷാണ് രണ്ടാഴ്ച മുമ്പ് കൊല്ലപ്പെട്ടത്. വാക്കു തര്‍ക്കതിനിടെ ആഗ്നൻ സന്തോഷിനെ കുത്തുകയായിരുന്നു. ഈ മാസം മൂന്നിനാണ് എറണാകുളം കെ എസ് ആ‍ർ ടിസി ബസ് സ്റ്റാൻ‍ഡിന് സമീപം പുലർച്ചെ നാല് മണിയോടെ സന്തോഷിന്‍റെ മൃതദേഹം കണ്ടെത്തിയത്. എറണാകുളം സെന്‍ട്രൽ പൊലീസാണ് കേസില്‍ അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.

'പാർട്ടി പരിശോധിക്കും, ആകാശ് തില്ലങ്കേരിക്ക് സിപിഎമ്മുമായി ബന്ധമില്ല': കെകെ ശൈലജ

അതിനിടെ, കണ്ണൂർ പരിയാരം കോരൻപീടികയിൽ അച്ഛന്റെ വെട്ടേറ്റ് മകന് ഗുരുതര പരുക്കേറ്റു. കോരൻപീടികയിലെ ഷിയാസ്(19) നെയാണ് പിതാവ് അബ്ദുൽ നാസർ മുഹമ്മദ്(51) വെട്ടിപ്പരിക്കേൽപ്പിച്ചത്. കാലിനും കൈകൾക്കും ഉൾപ്പെടെ വെട്ടേറ്റ ഷിയാസിനെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് അതിക്രമമുണ്ടായത്. സംഭവം നടന്നതിന് പിന്നാലെ പരിയാരം പൊലീസിൽ വിവരമറിയിച്ചെങ്കിലും പൊലീസെത്താൻ വൈകിയെന്ന് നാട്ടുകാർ ആരോപിച്ചു.