പ്രതി ഉണ്ണികൃഷ്ണനെ വിയ്യൂർ പോലീസ് കസ്റ്റഡിയിൽ എടുത്തു
മലപ്പുറം: അമ്മായി അച്ഛന്റെ കുത്തേറ്റ് മരുമകൻ കൊല്ലപ്പെട്ടു. കോലഴി മലപ്പുറത്ത് ക്ഷേത്രം റോഡിൽ താമസിക്കുന്ന ശ്രീകൃഷ്ണൻ (49) ആണ് ഭാര്യ പിതാവിന്റെ കുത്തേറ്റ് മരിച്ചത്. വാടക വീട്ടിലാണ് സംഭവം. കുടുംബതർക്കങ്ങളാണ് കൊലപാതക കാരണമെന്നാണ് സൂചന. പ്രതി ഉണ്ണികൃഷ്ണനെ വിയ്യൂർ പോലീസ് കസ്റ്റഡിയിൽ എടുത്തു.
ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. വടക്കാഞ്ചേരി മണലിത്തറ സ്വദേശികളായ ശ്രീകൃഷ്ണനും കുടുംബവും വിയ്യൂരാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. മെഡിക്കല്‍ റപ്രസന്‍റേറ്റീവാണ് ശ്രീകൃഷ്ണന്‍. മദ്യപിച്ചെത്തിയ ശ്രീകൃഷ്ണനും ഭാര്യാ പിതാവ് ഉണ്ണികൃഷ്ണനും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായി. തര്‍ക്കത്തിനൊടുവിലാണ് കത്തിയെടുത്ത് മരുമകനെ കുത്തിയത്.
വീട്ടിലുണ്ടായിരുന്ന ശ്രീകൃഷ്ണന്‍റെ അമ്മ അറിയിച്ചതിനെത്തുടര്‍ന്ന് വിയ്യൂര്‍ പൊലീസ് ആംബുലന്‍സ് അയച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഉണ്ണികൃഷ്ണന്‍റെ സഹോദരിയുടെ മകന്‍ കൂടിയാണ് മരിച്ച ശ്രീകൃഷ്ണന്‍. ആശുപത്രിയിലെത്തിയ വിയ്യൂര്‍ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. അപ്പോഴുണ്ടായ ദേഷ്യത്തിന് സംഭവിച്ചതാണെന്നാണ് ഉണ്ണികൃഷ്ണന്‍ നല്‍കിയ മൊഴി.
മരിച്ച ശ്രീകൃഷ്ണന്‍റെ മകള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. നഗരത്തിലെ സ്കൂളില്‍ പഠിക്കുന്ന കുട്ടിയുടെ യാത്രാ സൗകര്യം കണക്കിലെടുത്താണ് രണ്ടുമാസം മുന്പ് ശ്രീകൃഷ്ണനും കുടുംബവും വിയ്യൂരില്‍ വാടകയ്ക്ക് താമസം തുടങ്ങിയത്. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളെജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
ഇടുക്കിയില്‍ നിന്ന് ലോറികളില്‍ മാലിന്യമെത്തിച്ച് കളമശേരിയില്‍ തള്ളാന്‍ ശ്രമം; പിടികൂടി നഗരസഭ

