കേരളത്തില്‍ സാമൂഹ്യപ്രവർത്തനം നടത്താനെത്തിയ സ്വിറ്റ്‌സര്‍ലന്‍ഡ് സ്വദേശികളിൽ നിന്ന് ഒരു കോടി 30 ലക്ഷം തട്ടിയതായി പരാതി. 

കൊച്ചി: കേരളത്തില്‍ സാമൂഹ്യപ്രവർത്തനം നടത്താനെത്തിയ സ്വിറ്റ്‌സര്‍ലന്‍ഡ് സ്വദേശികളിൽ നിന്ന് ഒരു കോടി 30 ലക്ഷം തട്ടിയതായി പരാതി. കൊച്ചി സ്വദേശിയായ എന്‍ജിനീയര്‍ക്കും വര്‍ക്കല സ്വദേശിയായ ഭൂമി ഇടപാടുകാരനുമെതിരെ എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനില്‍ വനിതകളടക്കം ആറു വിദേശ പൗരന്‍മാർ പരാതി നല്‍കി.

കേരളത്തില്‍ ആശ്രമം തുടങ്ങുകയായിരുന്നു സ്വിറ്റ്സർലാൻഡ് സ്വദേശികളുടെ ലക്ഷ്യം. ഇതിനായി വര്‍ക്കലയില്‍ ഭൂമിയും ഇടനിലക്കാരന്‍ കണ്ടെത്തി. ആശ്രമം നിർമ്മിക്കാന്‍ സാധിക്കുന്ന കരഭൂമിയെന്നറിയിച്ചാണ് ഭൂമി നല്‍കിയത്. എന്നാല്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ നിലം ഭൂമിയെന്ന തെളിച്ചു. കരഭൂമിയെന്ന് കബളിപ്പിച്ച് വര്‍ക്കലയിലെ ഭൂമി ഇടപാടുകാരന‍് ഒരു കോടിയിലധികം രൂപ തട്ടിയെടുത്തുവെന്നാണ് ഇവരുടെ ആദ്യ പരാതി. ഭൂമി തരം മാറ്റി അതില്‍ ആശ്രമം പണിതു തരമെന്ന് വാഗ്ദാനം ചെ്യതാണ് കൊച്ചി സ്വദേശിയായ എഞ്ചിനീയര്‍ പണം തട്ടിയത്. ഒരുകോടി 30ലക്ഷം രൂപ നഷ്ടപെട്ടെന്നാണ് ഇവര്‍ പരാതിയില്‍ പറയുന്നത്.

വിദേശിയുടെ പരാതിയില്‍ കൊച്ചി തേവര സ്വദേശി എഞ്ചിനീയര്‍ രാജീവ് മേനോനെതിരെ കേസെടുത്തതായി എറണാകുളം സൗത്ത് എസിപി അറിയിച്ചു. ഭൂമി ഇടപാടുകാരനെതിരെയുല്ല പരാതി തട്ടിപ്പ് നടന്ന സ്ഥലത്തിന്റെ പരിധിയിലുള്ള വര്‍ക്കല പൊലീസ് സ്റ്റേഷനിലേക്ക് മാറ്റാന്‍ പൊലീസ് ആലോചിക്കുന്നുണ്ട്.