ആദായ നികുതി വകുപ്പിന്‍റെ അറിയിപ്പിനെ തുടര്‍ന്നാണ് കൊച്ചി പൊലീസ് സംഘം ഇവരെ അറസ്റ്റ് ചെയ്തത്. 

ഛണ്ഡീഗഢ്: സാമ്പത്തിക തട്ടിപ്പ് നടത്തി ഒളിവില്‍ പോയ രണ്ട് അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടര്‍മാര്‍ ആറുകോടി രൂപയുമായി അറസ്റ്റില്‍. കേരള പൊലീസ് നടത്തിയ റെയ്ഡില്‍ കൊച്ചിയില്‍ വച്ചാണ് ഇവരെ പണവുമായി അറസ്റ്റ് ചെയ്യുന്നത്.

കൊച്ചിയിലെ ഒരു ഹോട്ടലില്‍ നിന്നാണ് എഎസ്ഐമാരെ പിടികൂടിയത്. ജോഗിന്ദര്‍ സിംഗ്, രാജ്പ്രീത് സിംഗ് എന്നിവരാണ് അറസ്റ്റിലായത്. ജലന്ധറിലെ ഒരു പുരോഹിതന്‍റെ വീട്ടില്‍ അനധികൃതമായി സൂക്ഷിച്ച 16.5 കോടി രൂപ എഎസ്ഐമാര്‍ ഉള്‍പ്പെടുന്ന പൊലീസ് സംഘം നേരത്തെ പിടിച്ചെടുത്തിരുന്നു. എന്നാല്‍ ഇതില്‍ 9.66 കോടി രൂപ മാത്രമാണ് രേഖകളില്‍ കാണിച്ചത്. ബാക്കി തുകയുമായി എഎസ്ഐമാര്‍ നാടുവിടുകയായിരുന്നു. ആദായ നികുതി വകുപ്പിന്‍റെ അറിയിപ്പിനെ തുടര്‍ന്നാണ് കൊച്ചി പൊലീസ് സംഘം ഇവരെ അറസ്റ്റ് ചെയ്തത്.