കോട്ടയം: കോടതിയിലേക്ക് കൊണ്ട് പോകവേ പ്രതി എസ്ഐയുടെ തല അടിച്ച് പൊട്ടിച്ചു. പിടിച്ചുപറി കേസില്‍ പിടിയിലായ പ്രതി ജയേഷാണ് മണിമല  സ്റ്റേഷനിലെ എസ്ഐ ജെബി കെ ജോണിനെ ആക്രമിച്ചത്.

പ്രതിയെ കോടതിയിൽ ഹാജരാക്കാൻ കൊണ്ട് പോകുമ്പോഴാണ് സംഭവം. കൈവിലങ്ങ് കൊണ്ടാണ് ജയേഷ് എസ്ഐയുടെ തലയ്ക്കടിച്ചത്. എസ്ഐയുടെ പരിക്ക് ഗുരുതരമല്ല