അയൽവാസികളായ സാജൻ, സന്ദീപ് എന്നിവരാണ് മോഷണ ശ്രമത്തിനിടെ വീട്ടമ്മയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു.

തിരുവനന്തപുരം: തിരുവനന്തപുരത്തെ വട്ടപ്പാറയിലെ വീട്ടമ്മയുടെ കൊലപാതകത്തിൽ അയൽവാസികളായ രണ്ട് യുവാക്കൾ അറസ്റ്റിൽ. സാജൻ, സന്ദീപ് എന്നിവരാണ് മോഷണ ശ്രമത്തിനിടെ വീട്ടമ്മയെ കൊലപ്പെടുത്തിയത്. മൂന്ന് മാസം മുമ്പാണ് വട്ടപ്പാറ പന്നിയോട് സ്വദേശിയായ സുശീല(65)യെ വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ടത്. 

Add Asianetnews as a Preferred SourcegooglePreferred

12 വർഷങ്ങളായി ഇവർ ഒറ്റക്കാണ് താമസം. ഇവരുടെ രണ്ട് ആൺമക്കള്‍ മറ്റ് സ്ഥലങ്ങളിലാണ് താമസം. ഫോണിൽ വിളിച്ചിട്ടുകിട്ടാത്തതിനാൽ മകൻ വന്ന് പരിശോധിച്ചപ്പോഴാണ് വീട്ടിനുള്ളിൽ നിന്നും ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വട്ടപ്പാറ പൊലീസിലറിയിക്കുകയായിരുന്നു. പൊലീസെത്തി പൂട്ടുപൊളിച്ചാണ് വീട്ടിനകത്ത് കയറിയത്. ഏകദേശം നാല് ദിവസത്തെ പഴക്കമുള്ള മൃതദേഹം അഴുകിയ നിലയിലായിരുന്നു. ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസും റൂറൽ ഷാഡോ പൊലീസും ചേർന്നാണ് കേസ് അന്വേഷിക്കുന്നത്.