ഇരുനൂറിലധികം സിസിടിവി പരിശോധിച്ചാണ് പൊലീസ് ഇയാളെ പിടികൂടിയത്. മെയ് 29 ന് രാത്രി പത്തിനാണ് ടൗൺഹാളിന് സമീപത്തെ  പെട്രോൾ പമ്പിൽ  മോഷണം നടന്നത്. 

കൊച്ചി: നഗരഹൃദയത്തിൽ പെട്രോൾ പമ്പ് ജീവനക്കാരനെ കത്തി കാട്ടി ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ പ്രതി പിടിയിൽ. പറവൂർ സ്വദേശി സഹീർ ആണ് നോർത്ത് പൊലീസിന്റെ പിടിയിലായത്. ഇരുനൂറിലധികം സിസിടിവി പരിശോധിച്ചാണ് പൊലീസ് ഇയാളെ പിടികൂടിയത്. മെയ് 29 ന് രാത്രി പത്തിനാണ് ടൗൺഹാളിന് സമീപത്തെ പെട്രോൾ പമ്പിൽ മോഷണം നടന്നത്. 

പമ്പടച്ചതിന് പിന്നാലെ എഞ്ചിൻ ഓയിൽ ചോദിച്ച് ഹെൽമറ്റ് ധരിച്ച് എത്തിയയാൾ കത്തി കാട്ടി പണം തട്ടുകയായിരുന്നു. ജീവനക്കാരന്റെ പോക്കറ്റിലുണ്ടായിരുന്ന അയ്യായിരം രൂപ മാത്രമാണ് അക്രമിക്ക് കിട്ടിയത്. ഇരുനൂറോളം സിസിടിവി ക്യാമറ പരിശോധിച്ചും, മുൻ കാല കുറ്റവാളികലെക്കുറിച്ച് അന്വേഷിച്ചും, സെബർ സെല്ലിന്റെ സഹായം തേടിയുമാണ് പൊലീസ് സഹീറിനെ കണ്ടെത്തിയത്. 

നെടുങ്കണ്ടത്ത് വിതരണം ചെയ്ത റേഷന്‍ അരിയില്‍ വണ്ടുകളും ചെറുപ്രാണികളും

നമ്പർ പ്ലേറ്റില്ലാത്ത സ്കൂട്ടറിലാണ് സഹീർ മോഷണത്തിനെത്തിയത്. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുകയാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. സഹീറിനെ കൂടുതൽ ചോദ്യം ചെയ്യും. 2016 ൽ പറവൂരിലെ ബെവ്കോ ഔട്ലെറ്റ് കുത്തിപ്പൊളിച്ച് മോഷണം നടത്തിയ കേസിലും 2018 ൽ കളമശ്ശേരി കുസാറ്റിൽ വിദ്യാർത്ഥികളെ ആക്രമിച്ച കേസിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി. 

ആ‍ർഡിഒ കോടതിയിൽ മുക്കുപണ്ടം വെച്ചും തട്ടിപ്പ്, ആകെ 100 പവനിലധികം തൊണ്ടിമുതൽ മോഷ്ടിച്ചു

കടം വീട്ടാന്‍ സ്വന്തം വീട്ടില്‍ നിന്ന് പണം മോഷ്ടിച്ച് യുവാവ്; കവര്‍ച്ച പ്രൊഫഷണല്‍ സ്റ്റൈലില്‍

കോഴിക്കോട്: കോഴിക്കോട് പെരുവയല്‍ പരിയങ്ങാട് യുവാവ് കവര്‍ച്ച (Theft) നടത്തിയത് സ്വന്തം വീട്ടില്‍. പരിയങ്ങാട് പുനത്തില്‍ സനീഷാണ് പ്രൊഫഷണല്‍ സ്റ്റൈലില്‍ സ്വന്തം വീട്ടില്‍ മോഷണം നടത്തിയത്. ഇരുപതിനായിരം രൂപയാണ് ഇയാള്‍ മോഷ്ടിച്ചത്. സനീഷിനെ മാവൂര്‍ പൊലീസ് പിടികൂടി. 

സ്വന്തം വീട്ടില്‍ സനീഷ് ആസൂത്രണം ചെയ്തത് പ്രൊഫഷണല്‍ കവര്‍ച്ച. സ്ഥിരം കള്ളന്‍മാര്‍ സ്വീകരിക്കുന്ന മോഷണ രീതിയാണ് വീട്ടില്‍ സനീഷ് നടത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച വീട്ടുകാര്‍ പുറത്ത് പോയ സമയത്തായിരുന്നു മോഷണം. വീടിന്‍റെ പുറകിലെ പൂട്ട് തകര്‍ത്താണ് അകത്ത് കയറിയത്. അകത്ത് കയറിയ സനീഷ് മുറികളിലെ അലമാരകളില്‍ നിന്ന് വസ്ത്രങ്ങളും മറ്റും വാരി വലിച്ചിട്ടു. അലമാരയില്‍ സൂക്ഷിച്ചിരുന്ന ഇരുപതിനായിരം രൂപയും കൈക്കലാക്കി. പിന്നീട് മുറികളില്‍ മുളക് പൊടി വിതറി. വലിയ സൈസിലുള്ള ഷൂസ് ഉപയോഗിച്ച് നിലത്ത് അടയാളമുണ്ടാക്കി. എല്ലാം പൊലീസിനെ വഴിതെറ്റിക്കാനായിരുന്നു.