ആക്രി സാധനങ്ങള്‍ വിറ്റ ശേഷം രണ്ട് സൈക്കിളുകളിലായി മടങ്ങുകയായിരുന്ന പതിനാലുകാരനെയും അനുജനെയും തടഞ്ഞു നിര്‍ത്തി ദേഹോപദ്രവം ഏല്‍പ്പിച്ചെന്നാണ് കേസ്.

കായംകുളം: കായംകുളത്ത് സൈക്കിളില്‍ വന്ന പതിനാലുകാരനെ മര്‍ദ്ദിച്ച കേസില്‍ പ്രതി അറസ്റ്റില്‍. കൃഷ്ണപുരം കാപ്പില്‍ കിഴക്കുമുറിയില്‍ ആലംപള്ളില്‍ വീട്ടില്‍ രാജപ്പന്റെ മകന്‍ ജിജി എന്ന മനോജ് (47) അറസ്റ്റിലായത്. കഴിഞ്ഞ 19-ാം തീയതി വൈകുന്നരേം 5.30നായിരുന്നു സംഭവം. 

ആക്രി സാധനങ്ങള്‍ വിറ്റ ശേഷം രണ്ട് സൈക്കിളുകളിലായി മടങ്ങുകയായിരുന്ന പതിനാലുകാരനെയും അനുജനെയും മനോജ് തടഞ്ഞു നിര്‍ത്തി ദേഹോപദ്രവം ഏല്‍പ്പിച്ചെന്നാണ് കേസ്. തടഞ്ഞു നിര്‍ത്തി ആക്രി സാധനങ്ങള്‍ മോഷ്ടിച്ചതാണോ എന്ന് ചോദിച്ചായിരുന്നു മര്‍ദ്ദനം. 14കാരന്റെ സഹോദരനെ ഇയാള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. കോടതിയില്‍ ഹാജരാക്കിയ മനോജിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്തു. 


സ്വര്‍ണവ്യാപാരിയെ മര്‍ദ്ദിച്ച് 68 ലക്ഷവും കാറും തട്ടിയെടുത്ത കേസില്‍ രണ്ട് പേര്‍ കൂടി പിടിയില്‍

കോഴിക്കോട്: താമരശേരി ചുരത്തില്‍ സ്വര്‍ണവ്യാപാരിയെ തടഞ്ഞ് മര്‍ദ്ദിക്കുകയും 68 ലക്ഷം രൂപയും കാറും തട്ടിയെടുക്കുകയും ചെയ്ത കേസില്‍ രണ്ട് പേര്‍ കൂടി പിടിയില്‍. പാലക്കാട് കണ്ണമ്പ്ര പാലത്ത്പറമ്പില്‍ വീട്ടില്‍ ജിത്ത് (29), തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിയായ അഞ്ചപ്പാലം കുഴിക്കണ്ടത്തില്‍ വീട്ടില്‍ ഹനീഷ് (39) എന്നിവരെയാണ് താമരശേരി ഡിവൈ.എസ്.പി എം.പി വിനോദിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പിടികൂടിയത്. പാലക്കാട്, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഇവരെ പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. 

കഴിഞ്ഞ ഡിസംബര്‍ 13ന് മൈസൂരുവില്‍ നിന്നും സ്വര്‍ണ്ണം എടുക്കാന്‍ കൊടുവള്ളിയിലേക്ക് വന്ന വ്യാപാരിയെ ആണ് സംഘം മര്‍ദ്ദിച്ചത്. രണ്ട് ദിവസത്തിന് ശേഷം ഇയാള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് താമരശേരി, കൊടുങ്ങല്ലൂര്‍, മാള എന്നിവിടങ്ങളില്‍ നിന്നായി എട്ട് പ്രതികളെ പിടികൂടിയിരുന്നു. തമിഴ്നാട്ടിലും കര്‍ണാടകത്തിലും ഒളിവില്‍ കഴിയുകയായിരുന്ന ജിത്തും ഹനീഷും നാട്ടില്‍ എത്തിയിട്ടുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് അവിടെയെത്തുകയായിരുന്നു. പ്രതികളെ താമരശേരി കോടതി റിമാന്‍ഡ് ചെയ്തു.

ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ കാട്ടാന ആക്രമണം; സുരക്ഷാ ജീവനക്കാരന് ദാരുണാന്ത്യം

YouTube video player