തിരുവല്ല: വീടുകയറി ആക്രമണം നടത്തിയ കേസിലെ പ്രതികളെ പിടിക്കാൻ പോയ പൊലീസുകാർക്ക് നേരെ പ്രതികളുടെ ആക്രമണം.  ആക്രമണത്തില്‍ ഒരു പൊലീസുകാരന് വെട്ടേറ്റു. തിരുവല്ല സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ സന്തോഷിനാണ് പരിക്കേറ്റത്. വെട്ടേറ്റ് സന്തോഷിന്‍റെ ചുണ്ട് മുറിഞ്ഞു. 

കവിയൂരിൽ കഴിഞ്ഞ ദിവസം വീടുകയറി നടത്തിയ ആക്രമണ കേസിലെ പ്രതികളായ ലിജിൻ , ബിജിത്  എന്നിവരെ പിടികൂടാനെത്തിയ പൊലീസ് സംഘത്തിന് നേരെയാണ് പ്രതികള്‍ ആക്രമണം നടത്തിയത്. ആയുധങ്ങളുമായി ആക്രമിച്ച ശേഷം  പ്രതികൾ പൊലീസിനെ വെട്ടിച്ചു കടന്നു. ഇവര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയെന്ന് പൊലീസ് അറിയിച്ചു.