Asianet News MalayalamAsianet News Malayalam

കടകളിൽ നിന്ന് മാലിന്യം ശേഖരിച്ച് വനത്തിൽ തള്ളുന്ന സംഘം പിടിയിൽ

കടകളിൽ നിന്ന് മാലിന്യം ശേഖരിച്ച് വനത്തിൽ തള്ളുന്ന സംഘം പിടിയിൽ.

gang was caught collecting garbage from shops and dumping it in the forest
Author
Kerala, First Published Jun 30, 2022, 12:05 AM IST

തിരുവനന്തപുരം: കടകളിൽ നിന്ന് മാലിന്യം ശേഖരിച്ച് വനത്തിൽ തള്ളുന്ന സംഘം പിടിയിൽ. പാലോട് ഭരതന്നൂർ സെക്ഷനിലെ മൈലമൂട് വന ഭാഗത്ത് പിക്അപ്പ്‌ വാഹനത്തിൽ കയറ്റി പ്ലാസ്റ്റിക്ക് ചാക്കിൽ കൊണ്ടു വന്നു കാട്ടിൽ ഉപേക്ഷിക്കുകയായിരുന്ന സംഘത്തിനെ വാഹനം ഉൾപ്പെടെ ഇന്നലെ രാത്രി 10 മണിയോടെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയത്. 

കൊല്ലം സ്വദേശികളായ ഷാജഹാൻ, നാസർ, നാസറുദ്ദീൻ എന്നിവരെയാണ് വനം വകുപ്പിൻ്റെ നൈറ്റ് പട്രോളിങ് സംഘം പിടികൂടിയത്. നെടുമങ്ങാട് , പേരുർകട എന്നീ സ്ഥലങ്ങളിലെ വിവിധ കടകളിൽ നിന്നും മാലിന്യം ശേഖരിക്കുന്ന കൊട്ടേഷൻ ഈ സംഘം എടുത്തിട്ടുണ്ട്. ഇവിടെ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക്ക് ഉൾപ്പടെയുള്ള മാലിന്യങ്ങൾ ചാക്കുകളിൽ കെട്ടി കാട്ടിൽ തള്ളുകയാണ് ഇവരുടെ പതിവ്. 

Read more: തൃശ്ശൂ‍രിൽ കാട്ടുപന്നികൾക്ക് ആന്ത്രാക്സ് സ്ഥിരീകരിച്ചു: ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യവകുപ്പ്

സ്ഥിരമായി രാത്രി വനമേഖലയിൽ മാലിന്യം തള്ളുന്നതയി പരാതി ഉയർന്നിരുന്നു. ഇതേ തുടർന്ന് നടത്തിയ പരിശോധനയിൽ മൂവർ സംഘം പിടിയിലാവുകയായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതികളെ ഇന്ന് നെടുമങ്ങാട് വനം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.  

Read more: സാമൂഹ്യ മാധ്യമം വഴി പരിചയപ്പെട്ട് നഗ്‌ന ചിത്രങ്ങൾ കൈക്കലാക്കാൻ ശ്രമം: യുവാവ് അറസ്റ്റിൽ

പൊലീസുകാരെ ആക്രമിച്ചു: പോത്തൻകോട് രണ്ട് യുവാക്കള്‍ പിടിയില്‍

തിരുവനന്തപുരം പോത്തൻകോട്  പൊലീസുകാരെ ആക്രമിച്ച രണ്ടുപേർ പിടിയിലായി.  ശോഭന ഭവനിൽ ജിതിൻ (36), ശ്യാം ഭവനിൽ ശ്യാം (38) എന്നിവരാണ് പിടിയിലായത്. ഇന്നലെ രാത്രി പത്ത് മണിയോടു കൂടിയാണ് സംഭവം.

പോത്തൻകോട് ജംഗ്ഷനിൽ കഴിഞ്ഞ ദിവസം കോൺഗ്രസ് സ്ഥാപിച്ച ഗാന്ധി ചിത്രം നശിപ്പിച്ചതിനെതിരെ കോൺഗ്രസ് പരാതി നൽകിയിരുന്നു. പ്രതികളെ തിരിച്ചറിഞ്ഞ പൊലീസ് പിടികൂടാൻ എത്തിയപ്പോഴായിരുന്നു ആക്രമണം. പ്രതികളുടെ ആക്രമണത്തിൽ പ്രിൻസിപ്പല്‍ എസ് ഐ രാജീവ് എസ് എസ് , പ്രൊബേഷൻ എസ് ഐ ആഷിഖ്, സിപിഒ മിനീഷ് എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. 

വിദേശത്ത് നിന്നും അടുത്ത കാലത്ത് നാട്ടിലെത്തിയ ശ്യാം ഒരാഴ്ച മുൻപും ഒരു അക്രമണ സംഭവത്തിൽ പങ്കെടുത്തിരുന്നു. ഇവര്‍മദ്യലഹരിയിലായിരുന്നു.  പ്രതികൾ പോലീസിന് നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു.  പ്രതികളെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Follow Us:
Download App:
  • android
  • ios