കല്ലടിക്കോട് 15 കാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ കൊല്ലം സ്വദേശി ആദർശിനെയാണ് പട്ടാമ്പി കോടതി 22 വർഷം തടവ് ശിക്ഷിച്ചത്.
പാലക്കാട്: പാലക്കാട് ജില്ലയിൽ പോക്സോ കേസിൽ പ്രതിക്ക് 22 വർഷം തടവ് ശിക്ഷ. കല്ലടിക്കോട് 15 കാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ കൊല്ലം സ്വദേശി ആദർശിനെയാണ് പട്ടാമ്പി കോടതി 22 വർഷം തടവ് ശിക്ഷിച്ചത്.
പിഴത്തുകയായ ഒന്നര ലക്ഷം അതിജീവിതയ്ക്ക് കൈമാറാനും കോടതി ഉത്തരവിട്ടു. കേസിൽ പ്രോസിക്യൂഷന് വേണ്ടി, നിഷ വിജയകുമാർ ഹാജരായി. 21 സാക്ഷികളെ വിസ്തരിച്ച കേസിൽ പ്രോസിക്യൂഷന്‍ 34 രേഖകൾ ഹജാരാക്കി. പട്ടാമ്പി പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ മഹേശ്വരി, അഡ്വക്കേറ്റ് ദിവ്യലക്ഷ്മി എന്നിവർ പ്രോസിക്യൂഷനെ അസ്സിസ്റ്റ് ചെയ്തു.
Also Read: മലയാളികളായ അധ്യാപകർ ലൈംഗികമായി പീഡിപ്പിക്കുന്നു; ചെന്നൈ കലാക്ഷേത്രയില്‍ വിദ്യാർത്ഥികൾ സമരത്തിൽ
