Asianet News MalayalamAsianet News Malayalam

'കടം വാങ്ങിയ പണം തിരികെ ചോദിച്ചു, കാത്തിരുന്ന വെട്ടി'; ശാലു വധം, പ്രതിക്ക് ജീവപര്യന്തം കഠിന തടവ്, 17 ലക്ഷം പിഴ

അനിലിന്‍റെ കൈയ്യിൽ നിന്നും ശാലു പണം കടം വാങ്ങിയിരുന്നു. ഇത് തിരിച്ചു ചോദിച്ചപ്പോൾ നൽകാത്ത വിരോധമാണ് കൊലപാതകത്തിന് കാരണം.

accused in the Varkala shalu murder case have been sentenced to life in prison vkv
Author
First Published Oct 13, 2023, 1:16 AM IST

തിരുവനന്തപുരം: വർക്കല ശാലു വധക്കേസിലെ പ്രതിക്ക്  ജീവപര്യന്തം കഠിന തടവും പതിനേഴ് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. ചാവടിമുക്ക് സ്വദേശി അനിലിനെയാണ് കോടതി ശിക്ഷിച്ചത്. പിഴത്തുക ശാലുവിന്‍റെ പ്രായപൂർത്തിയാകാത്ത കുട്ടികൾക്കും ഭർത്താവ് സജീവിനും നൽകാൻ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി വിധിച്ചു. 2022 ഏപ്രിൽ 28നായിരുന്നു ശാലുവിന്‍റെ കൊലപാതകം.

അനിലിന്‍റെ കൈയ്യിൽ നിന്നും ശാലു പണം കടം വാങ്ങിയിരുന്നു. ഇത് തിരിച്ചു ചോദിച്ചപ്പോൾ നൽകാത്ത വിരോധമാണ് കൊലപാതകത്തിന് കാരണം. അയിരൂർ പോലീസാണ് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. കൊല്ലപ്പെട്ട ശാലുവിന്റെ ഭർത്താവ്, സഹോദരിമാർ, മകൾ ഉൾപ്പെടെ 33 സാക്ഷികളും, 118 രേഖകളും, 76 തൊണ്ടി മുതലകളും പ്രോസിക്യൂഷൻ വിചാരണ ഘട്ടത്തിൽ ഹാജരാക്കിയിരുന്നു. ഇളയമകന്റെ മുന്നിൽ വച്ചാണ് പ്രതി അനിൽകുമാർ ശാലുവിനെ വെട്ടിയത്.

വെട്ടേറ്റശേഷം ശാലുവിനെ ആശുപത്രിയിൽ എത്തിക്കുന്നതിലടക്കം കാലതാമസമുണ്ടായതായി കുടുംബം ആരോപിച്ചിരുന്നു. മാത്രമല്ല പ്രതിയോടൊപ്പം പൊലീസ് വാഹനത്തിലാണ് ശാലുവിനെ പാരിപ്പള്ളി മെഡിക്കൽ കോളജിലെത്തിച്ചതെന്നും ആരോപണമുയർന്നിരുന്നു.   സ്വകാര്യ പ്രസിൽ ജോലി ചെയ്തിരുന്ന ശാലു ഉച്ചക്ക് ഭക്ഷണം കഴിക്കാനായി വീട്ടിലെത്തി മടങ്ങുമ്പോഴാണ് വീടിന് സമീപത്ത് തന്നെ താമസിക്കുന്ന അനിൽ വെട്ടി പരിക്കേൽപിച്ചത്. കഴുത്തിനും ശരീരത്തിൽ പലഭാഗങ്ങളിലും വെട്ടേറ്റ ഷാലു തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണമടഞ്ഞത്. രണ്ട് മക്കളാണ് ഷാലുവിനുള്ളത്. ഭർത്താവ് വിദേശത്താണ് ജോലി ചെയ്യുകയായിരുന്നു.  

Read More : 'ബൈക്ക് റൈഡർ, ഇടപാടിന് വാട്ട്സാപ്പ് ചാറ്റും ഗൂഗിൾ ലൊക്കേഷനും', എന്നിട്ടും എംഡിഎംഎ കാരിയറെ പൊക്കി പൊലീസ്

Follow Us:
Download App:
  • android
  • ios