മൂന്ന് വയസ് മുതൽ അയൽവാസിയായ പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നെന്നാണ് പ്രതി അ‍ർജുൻ പൊലീസിന് നൽകിയിരിക്കുന്ന മൊഴി. കുട്ടിയുടെ മാതാപിതാക്കൾ തോട്ടത്തിൽ പണിക്ക് പോകുന്ന സമയത്ത് ലയത്തിൽ എത്തിയായിരുന്നു പീഡനം.

ഇടുക്കി: വണ്ടിപ്പെരിയാറിൽ കൊലപ്പെട്ട ആറ് വയസുകാരിയെ പ്രതി അർജുൻ മൂന്ന് വർഷമായി പീഡീപ്പിച്ചിരുന്നെന്ന് പൊലീസ്. അശ്ലീല വീഡിയോകൾക്ക് അടിമയായ പ്രതി പെൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനും ഇരയാക്കി. നാട്ടുകാരുടെ കനത്ത പ്രതിഷേധത്തിനിടെ അർജുനെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുത്തു.

Add Asianetnews as a Preferred SourcegooglePreferred

മൂന്ന് വയസ് മുതൽ അയൽവാസിയായ പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നെന്നാണ് പ്രതി അ‍ർജുൻ പൊലീസിന് നൽകിയിരിക്കുന്ന മൊഴി. കുട്ടിയുടെ മാതാപിതാക്കൾ തോട്ടത്തിൽ പണിക്ക് പോകുന്ന സമയത്ത് ലയത്തിൽ എത്തിയായിരുന്നു പീഡനം. പിന്നീട് സാധാരണ നിലയിൽ പെരുമാറിയിരുന്ന അർജുൻ ആരിലും സംശയം ജനിപ്പിച്ചില്ല. കഴിഞ്ഞ 30 ന് പീഡനത്തിനിടെ പെൺകുട്ടി ബോധരഹിതയായി. അനക്കമറ്റ കുട്ടി മരിച്ചെന്ന് കരുതി അ‍ർജുൻ വീട്ടിൽ കെട്ടിത്തൂക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ സംസ്കാരത്തിലും ഇരുപത്തിരണ്ടുകാരനായ പ്രതി പങ്കെടുത്തിരുന്നു.

അർജുനെ ലയത്തിൽ തെളിവെടുപ്പിന് എത്തിച്ചപ്പോൾ നാട്ടുകാർ അക്രമാസക്തരായി. ആദ്യഘട്ടത്തിൽ അപകടമരണമെന്ന് വിലയിരുത്തിയ കേസിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടാണ് നിർണായകമായത്. പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായെന്ന് വ്യക്തമായതോടെ അയൽവാസികളെ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണം അർജുന്‍റെ അറസ്റ്റിലേക്കെത്തിച്ചു. നിരന്തരം അശ്ലീല വീഡിയോകൾ കാണുമായിരുന്ന പ്രതി പെൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനും ഇരയാക്കിയെന്ന് പൊലീസ് പറയുന്നു.

നാട്ടുകാരുടെ പ്രതിഷേധനത്തിനിടെ കനത്ത പൊലീസ് ബന്തവസ്സിലാണ് തെളിവെടുപ്പ് പൂ‍ർത്തിയാക്കിയത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.