തിരുവനന്തപുരം: തിരുവല്ലത്ത് സ്കൂള്‍ വിദ്യാർത്ഥിയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച ഗുണ്ട പിടിയിൽ. തിരുല്ലം പനത്തുറ സ്വദേശി ഹരിയാണ് പിടിയിലായത്. ഞായറാഴ്ചയാണ് സ്കൂള്‍ വിദ്യാർത്ഥിയുടെ കഴുത്തിൽ കഞ്ചാവിന് അടിമയായ പ്രതി കത്തികൊണ്ട് കുത്തിയും വരഞ്ഞും പരിക്കേൽപ്പിച്ചത്. ഹരിയുടെ പിടിയിൽ നിന്നും രക്ഷപ്പെട്ട വിദ്യാർത്ഥി ഇപ്പോള്‍ ആശുപത്രിയിൽ ചികിത്സയിലാണ്. കോവളത്ത് വിദേശ വനിതയെ കൊന്ന കേസിലെ പ്രതിയായ ഉദയന്‍റെ സഹോദരനാണ് ഹരി. മുമ്പും നിരവധിക്കേസുകളിൽ പ്രതിയായ ഹരി ഗുണ്ടാപട്ടികയിലുള്ളയാളാണെന്ന് തിരുവല്ലം പൊലീസ് പറഞ്ഞു.