Asianet News MalayalamAsianet News Malayalam

കന്നുകാലികൾക്ക് നേരെ ആസിഡ് ആക്രമണം നടത്തി സാമൂഹ്യവിരുദ്ധരുടെ ക്രൂരത

ഒരു വർഷത്തിനുള്ളിൽ തലക്കോട് വനമേഖലയിലെ പത്തിലേറെ പശുക്കളുടെ ദേഹത്താണ് സാമൂഹ്യവിരുദ്ധ‍ർ ആസിഡ് ഒഴിച്ചത്. ഒരാഴ്ചക്കിടെ ആക്രമണത്തിനിരയായത് നാല് പശുക്കൾ. 

acid attack towards cattle in thodupuzha
Author
Thodupuzha, First Published Jul 15, 2021, 12:10 AM IST

എറണാകുളം: കോതമംഗലത്ത് കന്നുകാലികൾക്ക് നേരെ സാമൂഹ്യവിരുദ്ധരുടെ ക്രൂരത. പശുക്കൾക്ക് മേൽ രാത്രിയിൽ ആസിഡ് ഒഴിക്കുന്നത് പതിവാക്കി അജ്ഞാതസംഘം. ഒരു വർഷത്തോളമായി ആക്രമണം തുടർന്നിട്ടും പൊലീസ് നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ.

ഒരു വർഷത്തിനുള്ളിൽ തലക്കോട് വനമേഖലയിലെ പത്തിലേറെ പശുക്കളുടെ ദേഹത്താണ് സാമൂഹ്യവിരുദ്ധ‍ർ ആസിഡ് ഒഴിച്ചത്. ഒരാഴ്ചക്കിടെ ആക്രമണത്തിനിരയായത് നാല് പശുക്കൾ. നിരന്തരം പരാതി നൽകിയിട്ടും പൊലീസ് നടപടിയെടുക്കാത്തതിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമായതിനിടെ പൊള്ളലേറ്റ കന്നുകാലികളെയും എസ്പിസിഎ ഉദ്യോഗസ്ഥരെത്തി പരിശോധിച്ചു. ഗുരുതരമായി പരിക്കേറ്റ കന്നുകാലികൾക്ക് അടിയന്തര ചികിത്സയും മരുന്നും നൽകി.

നേരത്തെ വനമേഖലയിൽ മേയാൻ വിട്ടിരുന്ന പശുക്കൾക്ക് നേരെയാണ് ആക്രമണമുണ്ടാകാറ്. ഇപ്പോൾ വീട്ടിൽ കെട്ടിയിട്ട പശുക്കളെയും വെറുതെ വിടുന്നില്ല. കാടിനുള്ളിൽ സ്ഥാപിച്ച ക്യാമറകൾ പരിശോധിച്ച് കുറ്റവാളികളെ പിടികൂടുമെന്നാണ് പൊലീസ് അറിയിച്ചിരുന്നെങ്കിലും ഇതുവരെ യാതൊരു നടപടി ഉണ്ടായിട്ടില്ല.

Follow Us:
Download App:
  • android
  • ios