പെണ്‍കുട്ടികളിലൊരാളുടെ മുഖത്ത് സാരമായി പൊള്ളലേറ്റു. ഒരാളുടെ നെഞ്ചിലാണ് പൊള്ളലേറ്റത്.

ഛണ്ഡീഗഢ്: ലുധിയാനയില്‍ ആസിഡ് ആക്രമണത്തില്‍ രണ്ട് പെണ്‍കുട്ടികള്‍ക്ക് ഗുരുതര പരിക്ക്. ബൈക്കിലെത്തിയ അക്രമികളാണ് പെണ്‍കുട്ടികള്‍ക്ക് നേരെ ആസിഡ് ഒഴിച്ചത്. 

പഞ്ചാബിലെ ലുധിയാനയില്‍ ആയിരുന്നു ക്രൂരത സംഭവിച്ചത്. റോഡിലൂടെ നടന്ന് പോകുകയായിരുന്ന പെണ്‍കുട്ടികള്‍ക്ക് നേരെ ബൈക്കില്‍ എത്തിയ അക്രമികള്‍ ആസിഡ് ഒഴിക്കുകയായിരുന്നു. പൊള്ളലേറ്റ പെണ്‍കുട്ടികളെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പെണ്‍കുട്ടികളിലൊരാളുടെ മുഖത്ത് സാരമായി പൊള്ളലേറ്റു. ഒരാളുടെ നെഞ്ചിലാണ് പൊള്ളലേറ്റത്. ആക്രമണത്തിന്‍റെ കാരണം വ്യക്തമല്ല. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.