ദില്ലി: ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകരായ ഗൗതം നവ്‌ലാഖ, ആനന്ദ് തെല്‍തുംബ്‌ഡെ എന്നിവര്‍ എന്‍ഐഎക്ക് മുന്‍പില്‍ കീഴടങ്ങി. ഒരാഴ്ചക്കുള്ളില്‍ അന്വേഷണ സംഘത്തിന് മുന്‍പാകെ കീഴടങ്ങാന്‍ സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.

കേസില്‍ ഇരുവര്‍ക്കുമെതിരെ യുഎപിഎ ചുമത്തുകയും മുംബൈ ഹൈക്കോടതി ഇരുവരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുകയും ചെയ്തിരുന്നു. .ഭീമകൊറെ ഗാവ് സംഭവത്തിന് പിന്നിലെ മാവോയിസ്റ്റ് ബന്ധമാരോപിച്ചാണ് ഇതവര്‍ക്കുമെതിരെ കേസെടുത്തത്.

എന്‍ഐഎക്ക് മുന്നില്‍ കീഴടങ്ങുന്നതിന് മുന്‍പ് പുറത്തു വിട്ട കത്തില്‍ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടിരുന്നു. ദില്ലിയിലെ പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ ഡെമോക്രാറ്റിക് റൈറ്റ് എന്ന സംഘടനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണ് ഇരുവരും.