മാപ്പു സാക്ഷിയായിരിക്കെ ജാമ്യം ലഭിക്കാതെ ജയിൽ മോചിതനായതിനെ തുടർന്നാണ് ഇന്ന് ഹാജരാക്കാൻ വാറണ്ട് പുറപ്പെടുവിച്ചത്.

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മാപ്പു സാക്ഷിയായ വിപിൻ ലാൽ ഇന്ന് വിചാരണ കോടതിയിൽ ഹാജറായില്ല. കോടതി പുറപ്പെടുവിച്ച ജാമ്യം റദ്ദാക്കണമെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതിൽ തീരുമാനം വന്ന ശേഷം ഹാജരാകാനാണ് വിപിന്‍റെ തീരുമാനം എന്നാണ് അറിയുന്നത്. 

Add Asianetnews as a Preferred SourcegooglePreferred

മാപ്പു സാക്ഷിയായിരിക്കെ ജാമ്യം ലഭിക്കാതെ ജയിൽ മോചിതനായതിനെ തുടർന്നാണ് ഇന്ന് ഹാജരാക്കാൻ വാറണ്ട് പുറപ്പെടുവിച്ചത്. ജാമ്യ വ്യവസ്ഥകൾ ലംഘിച്ച ദിലീപിൻറെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻറെ അപേക്ഷയിൽ കോടതി ഇന്ന് വാദം കേൾക്കും. മാപ്പു സാക്ഷിയാകാൻ തയ്യാറാണെന്നു കാണിച്ച് പത്താം പ്രതി വിഷ്ണു നൽകിയ അപേക്ഷയും ഇന്ന് കോടതി പരിഗണിക്കും.