കോഴിക്കോട്: പ്രമാദമായ കൂടത്തായി കൊലക്കേസിൽ പ്രോസിക്യൂൂട്ടറെ നിയമിച്ചു. അഡ്വ. എൻ.കെ. ഉണ്ണിക്കൃഷ്ണനെയാണ് സ്പെഷൽ പ്രോസിക്യൂട്ടറായി നിയമിച്ചത്. കൂടത്തായി റോയ് വധക്കേസിൽ കഴിഞ്ഞ ദിവസം അന്വേഷണ സംഘം താമരശേരി ജെ.എഫ്.സി. കോടതയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. കേസിന്റെ വിചാരണ ആരംഭിക്കാനിരിക്കെയാണ് സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചിരിക്കുന്നത്.