തോക്കുമായെത്തിയ ആക്രമി ഇവരെ വെടിവെച്ച ശേഷം കടന്നു കളയുകയായിരുന്നു. കിഴക്കന്‍ കാബൂളില്‍ വെച്ചാണ് സംഭവം. 

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ മാധ്യമ പ്രവര്‍ത്തകയും പാര്‍ലമെന്‍റിലെ കള്‍ച്ചറല്‍ അഡ്വൈസറുമായ മിന മംഗല്‍ വെടിയേറ്റ് മരിച്ചു. തോക്കുമായെത്തിയ ആക്രമി ഇവരെ വെടിവെച്ച ശേഷം കടന്നു കളയുകയായിരുന്നു. വെടിവെച്ചയാളെ ഇതുവരേയും തിരിച്ചറിഞ്ഞിട്ടില്ല. കിഴക്കന്‍ കാബൂളില്‍ വെച്ചാണ് സംഭവം.

അഫ്ഗാനിസ്ഥാനിലെ ലോക്കല്‍ ചാനലില്‍ വാര്‍ത്ത അവതാരികയാണ് കൊല്ലപ്പെട്ട മിന. പതിനഞ്ചോളം മാധ്യമപ്രവര്‍ത്തരാണ് ഈ വര്‍ഷം ഇതുവരെയും ഇവിടെ ബോംബാക്രമണത്തിലും വെടിവെപ്പിലുമായി കൊല്ലപ്പെട്ടത്. ഇതില്‍ ഒമ്പതുപേര്‍ ഒരു ദിവസമാണ് കൊല്ലപ്പെട്ടത്.