കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണ്ണവേട്ട. ഒരു കിലോ നൂറ്റിമുപ്പത്തിയഞ്ച് ഗ്രാം സ്വർണ്ണവുമായി യാത്രക്കാരൻ പിടിയിലായി. ബഹ്റൈനിൽ നിന്നെത്തിയ കോഴിക്കോട് സ്വദേശി മുബീറാണ് പിടിയിലായത്. അടിവസ്ത്രത്തിൽ ഒളിപ്പിച്ചാണ് 45 ലക്ഷം രൂപയുടെ സ്വർണ്ണം ഇയാൾ സ്വർണം കടത്തിയത്. 

അമ്പതുലക്ഷം രൂപ വിലമതിക്കുന്ന സ്വർണവുമായി രണ്ട് യാത്രക്കാരെ ഉച്ചക്കും പിടികൂടിയിരുന്നു. രണ്ട് വിമാനങ്ങളിലായി എത്തിയ രണ്ട് യാത്രക്കാരിൽ നിന്ന്  1.100 കിലോഗ്രാം സ്വർണ്ണമാണ് ഉച്ചയ്ക്ക് പിടികൂടിയത്. ദുബൈയിൽ നിന്നെത്തിയ അബ്‌ദുൾ ഫായിസ്, മുഹമ്മദ് അഫ്സൽ എന്നിവരാണ് സ്വർണ്ണം കടത്തിയത്. ഇരുവരും കാസർകോട് സ്വദേശികളാണ്.