ആഗ്ര: മകനെ തലകീഴായി കെട്ടിത്തൂക്കിയിട്ട് മര്‍ദ്ദിച്ച് പിതാവ്. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം നടന്നത്. സമീപവാസികള്‍ക്ക് മുന്നില്‍ മകനെ കയറുകൊണ്ട് തലകീഴായി കെട്ടിത്തൂക്കിയിട്ട ശേഷം മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തിന്റെ 52 സെക്കന്റ് ദൈര്‍ഘ്യമുളള വീഡിയോ ആണ് പ്രചരിക്കുന്നത്. 

അവനൊരു കുട്ടിയാണെന്നും കെട്ടഴിച്ചുവിടണമെന്നും ആളുകള്‍ ആവശ്യപ്പെടുന്നത് വീഡിയോയില്‍ കേള്‍ക്കാം. ശനിയാഴ്ച വൈകീട്ട് ആറിനും ഏഴിനും ഇടയിലായിരുന്നു സംഭവം നടന്നത്. നാല് ദിവസം മുമ്പ് ഭാര്യയുമായി വഴക്കുണ്ടാകുകയും ഭാര്യ പിണങ്ങി ബന്ധുവീട്ടില്‍ പോകുകയും ചെയ്തു. ഇയാള്‍ക്ക് മൂന്ന് മക്കളാണ് ഉളളത്. ഇതിലെ മൂത്തകുട്ടിയെയാണ് ഇയാള്‍ മര്‍ദ്ദിച്ചത്.