Asianet News MalayalamAsianet News Malayalam

എം.എല്‍.എക്കെതിരായ പരാതിക്കാരിയുടെ പുരയിടത്തിലെ കമുകിന്‍ തൈകള്‍വെട്ടി നശിപ്പിച്ചു

മൂന്നു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. സംഭവത്തില്‍ പൂക്കോട്ടുമ്പാടം സ്വദേശി അന്‍വര്‍സാദത്ത് , മമ്പാട് സ്വദേശി എ.കെ.എസ് സിദ്ദിഖ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

agriculture field vandalised in nilambur 2 man arrested
Author
Nilambur, First Published Jul 27, 2020, 12:21 AM IST

നിലമ്പൂര്‍: എം.എല്‍.എക്കെതിരെ പരാതിക്കാരി നൽകിയ സ്ത്രീയുടെ എസ്റ്റേറ്റിലെ 225 കമുകിന്‍ തൈകള്‍വെട്ടി നശിപ്പിച്ചതായി പരാതി. കമുകിൻ തൈകൾ വെട്ടി നശിപ്പിച്ച രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

പി.വി അന്‍വർ എം.എല്‍.എക്കെതിരായ പരാതിക്കാരി ജയ മുരുഗേഷിന്‍റെ പൂക്കോട്ടുംപാടം മാമ്പറ്റയിലെ ബൃന്ദാവന്‍എസ്റ്റേറ്റിലെ 225 കമുകിന്‍തൈകളാണ് വെട്ടി നശിപ്പിച്ചത്. എസ്റ്റേറ്റിന്റെ മെയിന്‍ഗെയിറ്റിനു സമീപത്തെ പുരയിടത്തോട് ചേര്‍ന്ന് നട്ടുവളര്‍ത്തിയ ഒന്നര വര്‍ഷം വളര്‍ച്ചയുള്ള കമുകിന്‍തൈകളാണ് ഇന്നലെ രാത്രി വെട്ടി മുറിച്ചത്. 

മൂന്നു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. സംഭവത്തില്‍ പൂക്കോട്ടുമ്പാടം സ്വദേശി അന്‍വര്‍സാദത്ത് , മമ്പാട് സ്വദേശി എ.കെ.എസ് സിദ്ദിഖ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ആഗസ്റ്റില്‍ജയ മുരുഗേഷിന്റെ ഉടമസ്ഥതയിലുള്ള പാട്ടക്കരിമ്പ് റീഗള്‍എസ്റ്റേറ്റില്‍നിന്നും മരങ്ങള്‍മുറിച്ചു കടത്തിയ കേസിലും ഇരുവരും പ്രതികളാണ്.

കോവിഡ് ലോക്ഡൗണിനിടെ ഏപ്രില്‍13ന് ജയമുരുഗേഷിന്റെ ഉടമസ്ഥതയിലുള്ള റീഗള്‍എസ്റ്റേറ്റിലെ 16 ഏക്കര്‍തീയിട്ടു നശിപ്പിച്ചിരുന്നു. മൂന്നുമാസമായിട്ടും ഈ കേസിലെ പ്രതികളെ പിടികൂടാന്‍പോലീസിനു കഴിഞ്ഞിട്ടില്ല. റീഗള്‍എസ്റ്റേറ്റ് ഗുണ്ടാ സംഘത്തെ ഉപയോഗിച്ച് പിടിച്ചെടുക്കാന്‍ശ്രമിച്ചെന്ന ജയ മുരുഗേഷിന്റെ പരാതിയില്‍പി.വി അന്‍വര്‍എം.എല്‍.എയെ ഒന്നാം പ്രതിയാക്കി പൂക്കോട്ടുംപാടം പോലീസ് കേസെടുത്തിരുന്നു. ഇതിന് പ്രതികാരമായാണ് ആക്രമണമെന്നാണ് ജയ മുരുഗേഷിന്റെ ആരോപണം.

കഴിഞ്ഞ മാസം 14ന് റീഗള്‍എസ്‌റ്റേറ്റ് ഗ്രൂപ്പിന്റെ കൂറ്റമ്പാറയിലെ ഉഷ എസ്റ്റേറ്റില്‍നട്ട 716 റബര്‍മരങ്ങള്‍നശിപ്പിച്ചിരുന്നു. ഈ കേസിലെ പ്രതികളെ ഇതുവരെ പോലീസ് പിടികൂടിയിട്ടില്ല.
 

Follow Us:
Download App:
  • android
  • ios