അഹമ്മദാബാദ്: ഏഴ് വയസുകാരിയായ കൊച്ചുമകൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ 75 കാരനായ മുത്തശ്ശനെ പൊലീസ് പിടികൂടി. ബാലികയുടെ അമ്മയുടെ പരാതിയിലാണ് പൊലീസ് നടപടി. പ്രതി ബാലികയുടെ പിതാവിന്റെ അമ്മയുടെ രണ്ടാം ഭർത്താവാണ്.

എഫ്ഐആർ രേഖപ്പെടുത്തിയ ഉടൻ തന്നെ പ്രതിയെ അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച ബാലികയുടെ രക്ഷിതാക്കൾ ജോലിക്ക് പോയപ്പോഴാണ് സംഭവം. വൈകീട്ട് വീട്ടിൽ മടങ്ങിയെത്തിയ അമ്മയോട് ബാലിക ഇക്കാര്യം പറഞ്ഞതോടെയാണ് സംഭവം പുറത്തായത്.

സംഭവം അറിഞ്ഞ ഉടൻ തന്നെ മകളെയും കൂട്ടി അമ്മ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. ഇതിന് പിന്നാലെ പ്രതിയെ അറസ്റ്റ് ചെയ്തു.