ബെക്കില്‍ സഞ്ചരിക്കുകയായിരുന്ന അസദ് ഖാനെ ആക്രമികള്‍ പിന്തുടര്‍ന്ന് അക്രമിച്ച് വെട്ടിക്കൊല്ലുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. 

ഹൈദരാബാദ്: അസദുദ്ദീന്‍ ഉവൈസി എംപിയുടെ പാര്‍ട്ടിയായ ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലീമീന്‍ നേതാവിനെ നടുറോഡില്‍ വെട്ടിക്കൊന്നു. അസദ് ഖാന്‍(40) ആണ് ഹൈദരാബാദിലെ തിരക്കേറിയ റോഡില്‍വെച്ച് കൊല്ലപ്പെട്ടത്. പ്രതികാരമാണ് കൊലപാതകത്തിന് കാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഓള്‍ഡ് സിറ്റി മൈലാര്‍ദേവ്പള്ളി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പ്രതികളെ പിടികൂടിയിട്ടില്ല. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയെന്ന് പൊലീസ് അറിയിച്ചു.

ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന അസദ് ഖാനെ ആക്രമികള്‍ പിന്തുടര്‍ന്ന് അക്രമിച്ച് വെട്ടിക്കൊല്ലുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ ഒസ്മാനിയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മുമ്പ് അസദ് ഖാനെ കൊലപാതകക്കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ക്കെതിരെ നിരവധി ക്രിമിനല്‍ കേസുകളുണ്ടെന്നും പൊലീസ് അറിയിച്ചു.