വീട്ടില്‍ കയറി തന്നെയെയും ഭാര്യയെയും ദിനില്‍ അക്രമിച്ചെന്നാണ് ഷാജിയുടെ പരാതി.
ആലപ്പുഴ: ധനകാര്യ സ്ഥാപന ഉടമയുടെ വീട് കയറി അക്രമിച്ച കേസില്‍ പ്രതി പിടിയില്‍. ഭരണിക്കാവ് ഉഷാഭവനത്തില്‍ ദിനില്‍ (30) ആണ് കുറത്തിക്കാട് പൊലീസിന്റെ പിടിയിലായത്.
കറ്റാനത്തെ ഷാജി ജോര്‍ജ് എന്നയാളുടെ വീടിന് നേരെയാണ് അക്രമം നടന്നത്. വീട്ടില്‍ കയറി തന്നെയെയും ഭാര്യയെയും ദിനില്‍ അക്രമിച്ചെന്നാണ് ഷാജിയുടെ പരാതി. ദിനിലിന്റെ സഹോദരന്റെ പേരില്‍ വച്ച പണയ വസ്തുവില്‍ കൂടുതല്‍ പണം ആവശ്യപ്പെട്ടത് കൊടുക്കുവാന്‍ ഷാജി തയ്യാറായില്ല. ആ വിരോധത്തിലാണ് ദിനില്‍ അക്രമം നടത്തിയത്. ഷാജിയുടെ ധനകാര്യ സ്ഥാപനത്തിന്റെ സിസി ടിവി ക്യാമറ അടിച്ചു പൊട്ടിക്കുകയും ചെയ്തതായും പരാതിയുണ്ട്.
സംഭവത്തിനുശേഷം ഒളിവില്‍ പോയ ദിനിലിനെ കുറത്തിക്കാട് പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ മോഹിത്, സീനിയര്‍ സിപിഒ നൗഷാദ്, സാദിഖ് ലബ്ബ, സിപിഒ രെഞ്ചു എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. വധശ്രമം ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് ദിനിലെന്ന് പൊലീസ് അറിയിച്ചു.
മധ്യവയസ്‌കയെ അക്രമിച്ച് ബോധം കെടുത്തി മോഷണം
ഹരിപ്പാട്: തൃക്കുന്നപ്പുഴയില്‍ മധ്യവയസ്‌കയെ ആക്രമിച്ച് ബോധം കെടുത്തി ഏഴു പവന്‍ സ്വര്‍ണം കവര്‍ന്നതായി പരാതി. തൃക്കുന്നപ്പുഴ പതിയാങ്കര വാട്ടര്‍ ടാങ്കിന് വടക്ക് പൊട്ടന്റെ തറയില്‍ സല്‍മത്തിന്റെ (51) സ്വര്‍ണ്ണമാണ് കവര്‍ന്നത്. ഞായറാഴ്ച രാത്രി പത്തരയോടെയാണ് സംഭവം.
ടാങ്കില്‍ വെള്ളം നിറക്കുന്നതിന് പൈപ്പിന്റെ നോബ് തിരിക്കാന്‍ പുറത്തിറങ്ങിയപ്പോഴാണ് ആക്രമണമുണ്ടായത്. വീടിന് സമീപത്ത് ഒളിച്ചിരുന്ന മോഷ്ടാവ് സല്‍മത്തിന്റെ മുടിക്ക് കുത്തിപ്പിടിക്കുകയും മുഖത്തടിക്കുകയും ചെയ്തു. അക്രമത്തില്‍ സല്‍മത്തിന്റെ ബോധം നഷ്ടപ്പെട്ടതോടെ, മോഷ്ടാവ് മാലയും വലത് കൈയിലെ മൂന്ന് വളയും ഊരിയെടുത്തു. ഇടത് കയ്യിലെ വള ഊരാന്‍ ശ്രമിച്ചെങ്കിലും മുറുകി കിടന്നതിനാല്‍ നടന്നില്ല. ഇതോടെ ശ്രമം പാതിവഴിയില്‍ ഉപേക്ഷിച്ച് മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു.
സംഭവസമയത്ത് സല്‍മത്തിന്റെ മകന്‍ നിസാറും മരുമകള്‍ മുഹ്സിനെയും മക്കളും വീടിനുള്ളില്‍ ഉണ്ടായിരുന്നു. ടാങ്കില്‍ നിന്നും വെള്ളം നിറഞ്ഞു താഴേക്ക് വീഴുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പുറത്തിറങ്ങി നോക്കിയപ്പോഴാണ് നിസാര്‍ ബോധരഹിതയായി കിടക്കുന്ന സല്‍മത്തിന് കണ്ടത്. ഉടന്‍ തന്നെ തൃക്കുന്നപ്പുഴ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് ജീപ്പിലാണ് സല്‍മത്തിനെ ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് അറിയിച്ചു.
21 ലക്ഷം രൂപയുടെ തക്കാളിയുമായി കാണാതായ ലോറി ഗുജറാത്തിൽ; ജിപിഎസ് ഊരിമാറ്റി, മറിച്ചുവിറ്റത് ഡ്രൈവർ

