എട്ടുവയുകാരിയായ മകളെ നിലത്തെറിഞ്ഞ അച്ഛന്‍ 12 വയസ്സുള്ള മൂത്ത മകന്‍റെ കൈ അടിച്ചൊടിച്ചു

കണ്ണൂര്‍: കണ്ണൂരില്‍ മദ്യ ലഹരിയില്‍ പിഞ്ചു കുഞ്ഞുങ്ങളോട് അച്ഛന്‍റെ ക്രൂരത. കണ്ണൂര്‍ അഴീക്കോട്, മദ്യലഹരിയില്‍ വീട്ടിലെത്തിയ അച്ഛന്‍ കുഞ്ഞുങ്ങളെ നിലത്തടിച്ചു. എട്ടുവയസുകാരിയായ മകളെ നിലത്തെറിഞ്ഞ അച്ഛന്‍ 12 വയസ്സുള്ള മൂത്ത മകന്‍റെ കൈ അടിച്ചൊടിച്ചു. ഗുരുതരമായി പരിക്കേറ്റ കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 

കുട്ടികളുടെ അമ്മ വീട്ടിലില്ലാതിരുന്ന സമയത്താണ് കുഞ്ഞുള്‍ക്ക് മര്‍ദ്ദമേറ്റത്. കുട്ടികളുടെ കരച്ചില്‍ കേട്ടെത്തിയ നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് അച്ഛനെ പൊലീസ് അറസ്റ്റു ചെയ്തു. മദ്യപിച്ചെത്തി ഇയാള്‍ നിരന്തരം വീട്ടുകാരെ മര്‍ദ്ദിക്കാറുണ്ടെന്നും പീഡനം സഹിക്കവയ്യാതെ ഇയാളുടെ അമ്മ ബന്ധു വീട്ടിലേക്ക് താമസം മാറ്റിയെന്നും നാട്ടുകാര്‍ പറയുന്നു.