ഏഴ് ഡയറക്ടർമാർക്ക് അഞ്ചര വർഷം തടവും ഒരു ലക്ഷത്തി അയ്യായിരം രൂപ വീതം പിഴയും അടയ്ക്കാനാണ് ശിക്ഷ. പ്രവീൺ ഗോപാലൻ, ജയ്സൺ ജോൺ, ഐ ടി നന്ദകുമാർ, കെ സജീവൻ, വി ഗിരീഷ്, അനീഷ് ബാബു, പി അബ്ദുൽ സമദ് എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്.
കണ്ണൂര്‍: മണി ചെയിൻ സാമ്പത്തിക തട്ടിപ്പില്‍ ആൽഗ മാർക്കറ്റിംഗ് കമ്പനി ഡയറക്ടർമാർക്ക് ശിക്ഷ വിധിച്ച് കോടതി. ഏഴ് ഡയറക്ടർമാർക്ക് അഞ്ചര വർഷം തടവും ഒരു ലക്ഷത്തി അയ്യായിരം രൂപ വീതം പിഴയും അടയ്ക്കാനാണ് ശിക്ഷ. 2011ലെ കേസിലാണ് തലശ്ശേരി സിജെഎം കോടതി ശിക്ഷ വിധിച്ചത്. പ്രവീൺ ഗോപാലൻ, ജയ്സൺ ജോൺ, ഐ ടി നന്ദകുമാർ, കെ സജീവൻ, വി ഗിരീഷ്, അനീഷ് ബാബു, പി അബ്ദുൽ സമദ് എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. ജനങ്ങളിൽ നിന്ന് നിക്ഷേപങ്ങൾ വാങ്ങി വഞ്ചിച്ചു എന്നായിരുന്നു കേസ്. വിവിധ പാക്കേജുകളിലൂടെ നിക്ഷേപിക്കുന്നവർക്ക് ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്ത് കോടിക്കണക്കിന് രൂപ നിക്ഷേപകരിൽ നിന്ന് തട്ടിയെടുത്തിരുന്നു.

