തവണകള്‍ മുടങ്ങിയതോടെ ഗോപീകൃഷ്ണ തന്റെ ഓട്ടോയിൽ രാമചന്ദ്രപുരം ഭാഗത്തേക്ക് പോകുമ്പോൾ ഗോവർധനി തടഞ്ഞ് പണം ചോദിച്ചു. ഇതില്‍ പ്രകോപിതനായ ഗോപീകൃഷ്ണ ഗോവര്‍ധിനിയെ അസഭ്യം പറയുകയും നെഞ്ചില്‍ ചവിട്ടി വീഴ്ത്തുകയുമായിരുന്നു.
അമരാവതി: ആന്ധ്രാപ്രദേശില്‍ കടം വാങ്ങിയ പണം തിരികെ ചോദിച്ച സ്ത്രീയുടെ നെഞ്ചില്‍ ചവിട്ടിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മംഗലഗിരി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പലിശയ്ക്ക് പണം നല്‍കുന്ന ഗോവർധനി (38)യെ ആണ് ഗുണ്ടൂർ ജില്ലയിലെ താഡേപ്പള്ളി മണ്ഡലത്തിലെ ചിറവരു ഗ്രാമത്തിലെ ഒരു ഓട്ടോഡ്രൈവർ പൊകല ഗോപീകൃഷ്ണ ആക്രമിക്കുകയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തത്.
സംഭവത്തില്‍ ഗോപീകൃഷ്ണനെ ഐപിസി 354, 323, 506, 509 വകുപ്പുകൾ പ്രകാരം മംഗലഗിരി റൂറൽ പോലീസ് സ്റ്റേഷനിലെ പൊലീസ് അറസ്റ്റ് ചെയ്തു. വിജയവാഡയിൽ നിന്നുള്ള തുണി വ്യാപാരിയായ ഗോവിന്ദ ഗോവർധനി പലിശയ്ക്ക് പണം കൊടുത്തിരുന്നു. രണ്ട് വർഷം മുമ്പ് ഗോപീകൃഷ്ണ ഗോവർധനിയിൽ നിന്ന് രണ്ട് ലക്ഷം രൂപ വായ്പ വാങ്ങിയിരുന്നു. മാസതവണയായി പണം തിരികെ നല്‍കാമെന്ന വ്യവസ്ഥയിലാണ് ഗോവര്‍ധിനി പണം നല്‍കിയത്.
എന്നാല്‍ തവണകള്‍ മുടങ്ങിയതോടെ ഗോപീകൃഷ്ണ തന്റെ ഓട്ടോയിൽ രാമചന്ദ്രപുരം ഭാഗത്തേക്ക് പോകുമ്പോൾ ഗോവർധനി തടഞ്ഞ് പണം ചോദിച്ചു. ഇതില്‍ പ്രകോപിതനായ ഗോപീകൃഷ്ണ ഗോവര്‍ധിനിയെ അസഭ്യം പറയുകയും നെഞ്ചില്‍ ചവിട്ടി വീഴ്ത്തുകയുമായിരുന്നു. യുവതിയെ ആക്രമിച്ച പ്രതി ഇവരെ വധിക്കുമെന്നും ഭീഷണി മുഴക്കി. സംഭവത്തിന് ശേഷം യുവതി മംഗലഗിരി റൂറൽ പൊലീസിൽ പരാതി നൽകി. തുടര്‍ന്ന് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
