മര്‍ദ്ദിക്കുന്ന വീഡിയോ ഷൂട്ട് ചെയ്യിച്ച് രാഹുൽ തന്നെ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം.

കൊല്ലം: കരുനാഗപ്പള്ളിയിൽ സാമൂഹിക മാധ്യമങ്ങളിൽ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്ത യുവാവിനെ മർദിച്ച സംഭവത്തിൽ പിടിയിലായ പൂയപ്പള്ളി സ്വദേശി രാഹുൽ മറ്റൊരു യുവാവിനെ മർദ്ദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. സംസാരിച്ചുകൊണ്ട് നിൽക്കുന്നതും പിന്നാലെ മ‍‍ര്‍ദ്ദിക്കുന്നതുമാണ് വീഡിയോയിൽ ദൃശ്യമാകുന്നത്. മ‍ര്‍ദ്ദന വീഡിയോ ഷൂട്ട് ചെയ്യിപ്പിച്ച് രാഹുൽ തന്നെ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം. മർദനമേറ്റ യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാളെ കണ്ടെത്താനുള്ള ശ്രമം പൊലീസ് തുടങ്ങി. 

രാഹുൽ മ‍ര്‍ദ്ദിക്കുന്നതിന്റെ രണ്ടാമത്തെ വീഡിയോയാണ് ഇത്. സാമൂഹിക മാധ്യമങ്ങളിൽ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്ത യുവാവിനെ മർദ്ദിക്കുന്ന കൊല്ലത്ത് നിന്നുള്ള ആദ്യ വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ദൃശ്യങ്ങൾ കേരള പൊലീസിന്‍റെ സോഷ്യൽ മീഡിയ മോണിറ്ററിംഗ് വിഭാഗത്തിന്‍റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് അന്വേഷണമുണ്ടായത്. വീഡിയോ അപ്ലോഡ് ചെയ്‍തത് എവിടെ നിന്നെന്ന് കണ്ടെത്തിയാണ് മര്‍ദനമേറ്റ അച്ചുവിലേക്കും പ്രതി രാഹുലിലേക്കും പൊലീസ് എത്തിയത്.

കണ്ണൂര്‍ സ്വദേശി ദുബായിൽ സ്വർണ്ണക്കടത്ത് സംഘത്തിന്റെ കസ്റ്റഡിയിൽ, ക്രൂരപീഡനം

സംഭവത്തിൽ പൂയപ്പള്ളി സ്വദേശി രാഹുലിനെ കരുനാഗപ്പള്ളി പൊലീസ് പിടികൂടി. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ ക്രൂരകൃത്യങ്ങൾ പുറത്ത് വന്നത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് വള്ളിക്കുന്നം സ്വദേശിയായ അച്ചുവിന് ക്രൂര മര്‍ദനമേറ്റത്. രാഹുൽ വാട്സ് ആപ്പ് ഗ്രൂപ്പിൽ അസഭ്യം പറഞ്ഞത് അച്ചു ചോദ്യം ചെയ്തു. ഇതിൽ പ്രകോപിതനായ പ്രതി, യുവാവിനെ കരുനാഗപ്പള്ളിയിൽ വിളിച്ചു വരുത്തി, കത്തികാട്ടി ഭീഷണിപ്പെടുത്തിയ ശേഷം ആളൊഴിഞ്ഞ പറമ്പിലെത്തിച്ച് അച്ചുവിനെക്കൊണ്ട് കാല് പിടിപ്പിച്ചു. പിന്നീടായിരുന്നു ക്രൂരമര്‍ദ്ദനം. മര്‍ദന ദൃശ്യങ്ങൾ പ്രതി രാഹുൽ ഒപ്പമുണ്ടായിരുന്നവരെ കൊണ്ട് ഷൂട്ട് ചെയ്യിപ്പിച്ചു.പിന്നീട് സാമൂഹിക മാധ്യമങ്ങളിൽ പ്രതി തന്നെ ദൃശ്യങ്ങള്‍ പങ്ക് വയ്ക്കുകയായിരുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് പിടിയിലായ രാഹുൽ.

കാസർകോട് 10 വര്‍ഷം പഴക്കമുള്ള ബഹുനില കെട്ടിടം തകർന്ന് വീണു, ആര്‍ക്കും പരിക്കില്ല