കഴിഞ്ഞ കുറേ വർഷങ്ങളിലായി ഗാന്ധിനഗർ, കോട്ടയം ഈസ്റ്റ് എന്നീ സ്റ്റേഷനുകളിൽ അടിപിടി, കൊലപാതകശ്രമം തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാള്‍

ഗാന്ധിനഗര്‍: കോട്ടയം ഗാന്ധിനഗർ പെരുമ്പായിക്കാട് ഉണ്ണിമേസ്തിരിപ്പടി ഭാഗത്ത് പരിത്തുശ്ശേരി വീട്ടിൽ ഡോണ്‍ മാത്യുവിനെ കാപ്പാ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ആറ് മാസക്കാലത്തേക്ക് നാടുകടത്തി. ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾ കഴിഞ്ഞ കുറേ വർഷങ്ങളിലായി ഗാന്ധിനഗർ, കോട്ടയം ഈസ്റ്റ് എന്നീ സ്റ്റേഷനുകളിൽ അടിപിടി, കൊലപാതകശ്രമം തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.

മാര്‍ച്ച് ആദ്യവാരം എറണാകുളം ജില്ലയിലെ നിരന്തര കുറ്റവാളിയായ 'ഡ്രാക്കുള' സുരേഷിനെ കാപ്പ ചുമത്തി ജയിലിലടച്ചിരുന്നു. കൊച്ചി നഗരത്തിലും പുത്തൻകുരിശ് , മൂവാറ്റുപുഴ , കുന്നത്തുനാട് , ആലുവ , എറണാകുളം സെൻട്രൽ എന്നീ പൊലീസ് സ്റ്റേഷൻ പരിധികളിലും നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. 2021 ഡിസംബറിൽ ഇയാളെ 6 മാസത്തേക്ക് കാപ്പ ചുമത്തി ജയിലിൽ അടച്ചിരുന്നു. ശിക്ഷാ കാലാവധി കഴിഞ്ഞ് പുറത്തിങ്ങിയ ഇയാൾ വീണ്ടും കേസുകളിൽ പ്രതിയായതിനെ തുടർന്നാണ് നടപടിയെടുത്തത്.