കഴിഞ്ഞ ദിവസം രാത്രിയിയായിരുന്നു കേസിന് ആസ്പദമായ സംഭവം. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

കല്‍പ്പറ്റ: വീട്ടില്‍ ലൈറ്റ് ഓഫാക്കിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ സഹോദരനെ വെട്ടി പരിക്കേല്‍പ്പിച്ച യുവാവിനെ പനമരം പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചുകുന്ന് മേലെ കാപ്പുംകുന്ന് പണിയ കോളനിയിലെ അനീഷ് ചന്ദ്രന്‍ (29)നെയാണ് പനമരം ഇന്‍സ്‌പെക്ടര്‍ എസ്എച്ച്ഒ വി. സിജിത്തിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. 

ഇയാളുടെ സഹോദരന്‍ അജീഷ് ചന്ദ്രന്‍ (27) കഴുത്തിന് സാരമായി പരുക്കേറ്റ് മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം രാത്രിയിയായിരുന്നു കേസിന് ആസ്പദമായ സംഭവം. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. സബ് ഇന്‍സ്പെക്ടര്‍ കെ. ദിനേശന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ടി.അസീസ്, അജേഷ് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

ഇങ്ങനെയും പക്വതയില്ലാത്ത മാതാപിതാക്കളുണ്ടോ? കുഞ്ഞിന്റെ പിറന്നാളാഘോഷത്തിൽ സംഭവിച്ചത്, വീഡിയോ വൈറൽ

YouTube video player