സഹപ്രവര്‍ത്തകന്റെ ഭാര്യയെ കുത്തിക്കൊലപ്പെടുത്തി സൈനികൻ, കൊലയ്ക്ക് പിന്നിൽ ഭാര്യയുടെ അവിഹിത ബന്ധം

ഭാര്യയുമായി അവിഹിത ബന്ധം പുലര്‍ത്തിയ സഹപ്രവര്‍ത്തകന്റെ, ഭാര്യയെ കൊലപ്പെടുത്തി സൈനികൻ. സംഭവത്തിൽ കരസേനാ സൈനികനായ നിതീഷ് പാണ്ഡെയെ പൊലീസ് അറസ്റ്റ് ചെയ്തു.

Army jawan kills colleague s wife in Bareilly shocking Reason ppp

ലഖ്നൗ: ഭാര്യയുമായി അവിഹിത ബന്ധം പുലര്‍ത്തിയ സഹപ്രവര്‍ത്തകന്റെ, ഭാര്യയെ കൊലപ്പെടുത്തി സൈനികൻ. സംഭവത്തിൽ കരസേനാ സൈനികനായ നിതീഷ് പാണ്ഡെയെ പൊലീസ് അറസ്റ്റ് ചെയ്തു.  ഉത്തര്‍പ്രദേശിലെ ബറേലി ജില്ലയിലാണ് സംഭവം. എഎസ്പി രാഹുൽ ഭാട്ടി പറയുന്നത് ഇങ്ങനെ. കരസേനാ സൈനികൻ മനോജ് സേനാപതിയുടെ ഭാര്യ സുദേഷ്‌ണ കൊല്ലപ്പെട്ടതിന് പിന്നാലെ  കാന്റ് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതിയെ ഈ സമയം തിരിച്ചറിഞ്ഞിരുന്നില്ല. 

അന്വഷണത്തിനിടെ കൊലപാതകം നടന്ന പ്രദേശത്ത സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ സൈനിക ഉദ്യോഗസ്ഥരുടെ സഹായത്തോടെ സൈനികനെ പൊലീസ് അറസ്റ്റ് ചെയ്തുകയായിരുന്നു.  സേനാപതിയുമായി തന്റെ ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ വലിയ ദേഷ്യത്തിലായിരുന്നു നിതീഷ്.

മാര്‍ച്ച് 13-ന് സേനാപതിയുടെ വീട്ടിൽ നിതീഷ് എത്തിയപ്പോൾ അവിടെ ഉണ്ടായിരുന്നത് ഭാര്യ സുദേഷ്നയായിരുന്നു. തന്റെ ഭാര്യയുടെ ചിത്രങ്ങളും വീഡിയോകളും ഡിലീറ്റ് ചെയ്യാൻ ഭര്‍ത്താവിനെ വിളിച്ച് പറയാൻ സുദേഷ്നയോട് നിതീഷ് ആവശ്യപ്പെട്ടു. ഇത് കേട്ട് ദേഷ്യപ്പെട്ട സുദേഷ്ന നിതീഷുമായി തര്‍ക്കത്തിൽ ഏര്‍പ്പെട്ടു. തുടര്‍ന്ന് കത്തി ഉപയോഗിച്ച് സുദേഷ്നയെ കഴുത്തിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും നിതീഷ് കുത്തുകയായിരുന്നു. കുത്തിയ കത്തി രണ്ട് ദിവസം ബാഗിൽ സൂക്ഷിച്ച ശേഷം ഉപേക്ഷിക്കുകയായിരുന്നുവെന്ന് നിതീഷ് മൊഴി നൽകിയതായി പൊലീസ് അറിയിച്ചു.

Read more:  മുഖ്യമന്ത്രിയുടെ ധാർഷ്ട്യം നടക്കില്ലെന്ന് സതീശൻ, പ്രതിഷേധം കാണാത്ത സഭാ ടിവി, സിസ തോമസിന് ആശ്വാസം- 10 വാ‍ര്‍ത്ത

അതേസമയം, മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലെ ജാട്ട് താലൂക്കിൽ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു. പ്രദേശത്തെ കോര്‍പ്പറേഷൻ അംഗം കൂടിയായ  വിജയ് ടാഡ് ആണ് കൊല്ലപ്പെട്ടത്. ജാട്ടിലെ സംഗോള റോഡിൽ അൽഫോൻസോ സ്‌കൂളിന് സമീപം വച്ച് ടാഡിന്റെ കാർ അജ്ഞാതര്‍ ആക്രമിക്കുകയുന്നു. അപ്രതീക്ഷതമായെത്തിയ അക്രമികൾ അദ്ദേഹത്തിന്  നേരെ വെടിയുതിർത്തു. പിന്നാലെ വിജയ് മരിക്കുകയായിരുന്നു.  വെടിയുതിര്‍ത്തതിന് പിന്നാലെ വിജയ്യുടെ മൃതദേഹത്തിൽ കല്ലുകൊണ്ട് ആക്രമിച്ചെന്നും പുറത്തുവരുന്ന റിപ്പോര്‍ട്ടിൽ പറയുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios