കൊച്ചി: ബാഗിനുള്ളില്‍ വെടിയുണ്ട സൂക്ഷിച്ച സൈനികൻ  നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിലായി. മദ്രാസ് റെജിമെൻറിലെ ഹവിൽദാറായ കൊല്ലം സ്വദേശി പ്രവീണാണ് പിടിയിലായത്. കാശ്മീരിൽ നിന്നും പഞ്ചാബിലേക്ക് സ്ഥലം മാറ്റപ്പെട്ട ഇദ്ദേഹം നാട്ടിൽ നിന്നും ലീവ് കഴിഞ്ഞ് പഞ്ചാബിലേക്ക് ഡ്യൂട്ടിക്കായി പോകുമ്പോഴാണ് പിടിയിലായത്.

വിമാനത്താവളത്തില്‍ വെച്ച് പ്രവീണിന്‍റെ   ബാഗേജ്‌ എക്സറേ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് വെടിയുണ്ട കണ്ടെത്തിയത്. തുടർന്ന് നെടുമ്പാശേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടയച്ചു.  വെിയുണ്ട ബാഗിനുള്ളില്‍ അറിയാതെ അകപ്പെട്ടതാണെന്നതാണ്  സൈനികന്‍റെ മൊഴി.