തലയില്‍ ഗുരുതരമായി പരുക്കേറ്റ മനോഹരനെ നാട്ടുകാര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

തിരുവനന്തപുരം: അയല്‍വാസിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. അരുവിക്കര മുളയറ കരിനെല്ലിയോട് നാലുസെന്റ് കോളനിയില്‍ അജി (40) യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ലഹരിക്ക് അടിമയായ അജി ഏഴാം തീയതി രാത്രി പത്തേകാലോടെ അയല്‍വാസിയായ മനോഹരന്റെ വീട്ടിലെത്തി ബഹളമുണ്ടാക്കുകയും തുടര്‍ന്ന് വെട്ടുക്കത്തി ഉപയോഗിച്ച് കൊല്ലാന്‍ ശ്രമിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. 

തലയില്‍ ഗുരുതരമായി പരുക്കേറ്റ മനോഹരനെ നാട്ടുകാര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മനോഹരന്റെ തലയില്‍ 22 തുന്നലുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ അജിയെ ചേപ്പോട് പാറമടയില്‍ നിന്നാണ് പിടികൂടിയത്. അക്രമാസക്തനായ പ്രതിയെ സാഹസികമായാണ് പൊലീസ് പിടികൂടിയത്. അരുവിക്കര സി.ഐ.വിപിന്‍, എസ്.ഐ.സജി, ഗ്രേഡ് എസ്.ഐ.പത്മരാജന്‍, സി.പി.ഒമാരായ സജീര്‍, വിപിന്‍ ഷാന്‍, ഷബിന്‍, അനില്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് അജിയെ പിടികൂടിയത്. 

പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ജയിലിലായിരുന്ന അജി ഏതാനും ദിവസം മുന്‍പാണ് ജാമ്യത്തിലിറങ്ങിയത്. ഇയാള്‍ക്കെതിരെ ആര്യനാട് സ്റ്റേഷനില്‍ മറ്റൊരു വധശ്രമക്കേസ് നിലവിലുണ്ടെന്നും പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.


കൊച്ചി ഡെപ്യൂട്ടി മേയറുടെ പി.എയെന്ന പേരില്‍ തട്ടിപ്പ്; യുവാവ് അറസ്റ്റില്‍

കൊച്ചി: നഗരസഭയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. ഫോര്‍ട്ട് കൊച്ചി കല്‍വത്തി അനീഷി(38)നെയാണ് ഞാറയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂലൈയിലായിരുന്നു സംഭവം. കൊച്ചി ഡെപ്യൂട്ടി മേയറുടെ പി.എ ആണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് അനീഷ് കബളിപ്പിച്ചതെന്ന് പരാതിക്കാരന്‍ പറഞ്ഞു. എടവനക്കാട് സ്വദേശിയ്ക്ക് കൊച്ചി നഗരസഭയില്‍ കണ്ടിജന്റ് സൂപ്പര്‍വൈസറായി ജോലി നല്‍കാമെന്ന് പറഞ്ഞ് 60,000 രൂപയാണ് കൈപ്പറ്റിയത്. കബളിപ്പിക്കപ്പെട്ടെന്ന് അറിഞ്ഞതോടെ പരാതിക്കാരന്‍ മേയര്‍ക്ക് പരാതി നല്‍കുകയായിരുന്നു. പരാതി പൊലീസിന് കൈമാറിയതിനെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. 

ഇതിന് പിന്നാലെ അനീഷ് ഒളിവില്‍ പോകുകയായിരുന്നു. തുടര്‍ന്ന് ഇയാളെ കണ്ടെത്തുന്നതിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മണ്ണാര്‍ക്കാട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന അനീഷിനെ പ്രത്യേക അന്വേഷണ സംഘം ശനിയാഴ്ചയാണ് പിടികൂടിയത്. അന്വേഷണ സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍ എ.എല്‍ യേശുദാസ്, എസ്‌ഐമാരായ വന്ദന കൃഷ്ണന്‍, സി.ആര്‍ രഞ്ജു മോള്‍, എഎസ്‌ഐ ടി.എസ് ഗിരീഷ്, സിപിഒമാരായ ആന്റണി ഫ്രെഡി, ഒ.ബി.സിമില്‍ എന്നിവരാണ് ഉണ്ടായിരുന്നത്.

ചന്ദ്രബാബു നായിഡുവിന് ജാമ്യമില്ല, നാളെ ആന്ധ്രയിൽ ടിഡിപി ബന്ദ്; ആഘോഷിച്ച് വൈഎസ്ആർ കോൺഗ്രസ്

YouTube video player