Asianet News MalayalamAsianet News Malayalam

പ്രണയബന്ധം പുറത്തറിയാതിരിക്കാൻ സഹോദരിയുടെ ക്വട്ടേഷൻ; 12കാരിയെ കൂട്ട ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തി

19കാരിയുടെ കാമുകനും കൂട്ടുകാരും കുട്ടിയെ കരിമ്പിൻ തണ്ടുകൾ ഉപയോഗിച്ച് മർദിക്കുകയും കണ്ണുകൾ ചൂഴ്ന്നെടുക്കുകയും കഴുത്ത് ഞെരിച്ച് കൊല്ലുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു.

As sister finds out about affair, teen plots her rape and murder
Author
Lakhimpur, First Published Jun 30, 2022, 9:27 AM IST

ലഖിംപൂർ ഖേരി: പ്രണയബന്ധം പുറത്തറിയാതിരിക്കാനായി സഹോദരിയുടെ ക്വട്ടേഷൻ പ്രകാരം യുപിയിലെ ലഖിംപൂർ ഖേരിയിൽ 12 വയസ്സുള്ള പെൺകുട്ടിയെ ആറ് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തി. യുവാക്കളിൽ ഒരാളുമായി ബന്ധമുണ്ടായിരുന്ന 19 കാരിയായ സഹോദരിയുടെ നിർദ്ദേശപ്രകാരമാണ് കൂട്ടബലാത്സം​ഗവും കൊലപാതകവും നടത്തിയത്. 19കാരിയുടെ കാമുകനും കൂട്ടുകാരും കുട്ടിയെ കരിമ്പിൻ തണ്ടുകൾ ഉപയോഗിച്ച് മർദിക്കുകയും കണ്ണുകൾ ചൂഴ്ന്നെടുക്കുകയും കഴുത്ത് ഞെരിച്ച് കൊല്ലുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ചയാണ് പെൺകു‌ട്ടി‌യുടെ മൃതദേഹം വെട്ടിനുറുക്കിയ നിലയിൽ കരിമ്പിൻ കണ്ടെത്തിയത്. മൂത്ത സഹോദരിയുടെ പ്രണയബന്ധം പെൺകുട്ടി അറിഞ്ഞു. ഇക്കാര്യം മാതാപിതാക്കളോട് പറയുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ് പറഞ്ഞു. തുടർന്നാണ് 12കാരിയായ സഹോദരിയെ ബലാത്സം​ഗം ചെയ്യാൻ 19കാരി ക്വട്ടേഷൻ നൽകിയത്. അക്രമികൾക്കരികിലേക്ക് പെൺകുട്ടിയെ എത്തിച്ചതും സഹോദരിയാണെന്ന് പൊലീസ് പറഞ്ഞു. 

നാലുപേർ അവളെ മാറിമാറി ബലാത്സംഗം ചെയ്തു, രണ്ടുപേർ കാവൽ നിന്നു. 12കാരിയായ സഹോദരിയെ ബലാത്സം​ഗം ചെയ്യാനും കൊലപ്പെടുത്താനും സഹോദരിയും സഹായിച്ചു. സഹോദരിയാണ് കുട്ടിയു‌ടെ കൈകൾ കൂട്ടിപ്പിടിച്ചതെന്ന് പൊലീസ് പറഞ്ഞു. സഹോദരി കൊല്ലപ്പെട്ടതിന് ശേഷം, വീട്ടിൽ തിരിച്ചെത്തി എല്ലാം സാധാരണ പോലെ അഭിനയിക്കാൻ തുടങ്ങി.

വളരെ സെൻസിറ്റീവായ കേസായിരുന്നു ഇതെന്നും ഡോഗ് സ്ക്വാഡിന്റെയും ഫോറൻസിക് വിദഗ്ധരുടെയും സഹായത്തോടെ കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് തെളിവെടുപ്പ് നടത്തിയെന്നും എസ്പി സുമൻ പറഞ്ഞു. അന്വേഷണത്തിൽ ഇരയുടെ മൂത്ത സഹോദരിക്ക് കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്ന് കണ്ടെത്തി. മാതാപിതാക്കളുടെ മുന്നിൽ വെച്ച് നടത്തിയ ചോദ്യം ചെയ്യലിൽ യുവതി കുറ്റസമ്മതം നടത്തി. 
ഐപിസി 376 ഡി (കൂട്ടബലാത്സംഗം), 302 (കൊലപാതകം), 201 (തെളിവ് നഷ്‌ടപ്പെടുത്തൽ) എന്നീ വകുപ്പുകൾ പ്രകാരമാണ് യുവതി ഉൾപ്പെടെ ഏഴു പേർക്കെതിരെ കേസെടുത്തിരിക്കുന്നത്. 24 മണിക്കൂറിനുള്ളിൽ പ്രതികളെ കണ്ടെത്തിയ പൊലീസിന്  20,000 രൂപ പാരിതോഷികം നൽകി.

Follow Us:
Download App:
  • android
  • ios