അറസ്റ്റിലായതില്‍ ഒരാള്‍ വിദ്യാര്‍ത്ഥിയാണ് എന്ന് പൊലീസ് അറിയിച്ചു.
ഗുവഹത്തി: താലിബാനെ പിന്തുണച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകളിട്ട പതിനാലുപേര്‍ അറസ്റ്റില്‍. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരം പിടിച്ചതിന് പിന്നാലെ അവര്‍ക്ക് അനുകൂലമായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ ഇടുകയും, അവര്‍ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്ത 14 പേരെയാണ് അസം പൊലീസ് അറസ്റ്റ് ചെയ്തത്.
കംരുപ്, ധുബ്രി, ബാര്‍പ്പെട്ട ജില്ലകളില്‍ നിന്നും രണ്ടുപേര്‍ വീതവും, ധരങ്, കഛാര്‍, ഹെയ്ലകണ്ടി, സൌത്ത് സല്‍മാര, ഹോജോയ്, ഗോല്‍പാര എന്നീ ജില്ലകളില്‍ നിന്നും ഒരോരുത്തരുമാണ് താലിബാന്‍ അനുകൂല പോസ്റ്റിന്‍റെ പേരില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായതില്‍ ഒരാള്‍ വിദ്യാര്‍ത്ഥിയാണ് എന്ന് പൊലീസ് അറിയിച്ചു.
ഇത്തരത്തിലുള്ള പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നതും, ലൈക്ക് ചെയ്യുന്നതിലും ജനങ്ങള്‍ ശ്രദ്ധ പുലര്‍ത്തണമെന്നും. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ശക്തമായി തന്നെ പൊലീസ് നിരീക്ഷിക്കുന്നുവെന്നുമാണ് വാര്‍ത്ത പങ്കുവച്ച് അസം സ്പെഷ്യല്‍ ഡിജിപി ജിപി സിംഗ് ട്വീറ്റ് ചെയ്തത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
