കൊട്ടാരക്കര: സ്വത്ത് നല്‍കിയില്ലെന്നാരോപിച്ച് അമ്മയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച മകൻ പൊലീസ് പിടിയില്‍. കൊട്ടാരക്കര വാളകം സ്വദേശി അനിലാണ് പിടിയിലായത്. മദ്യപാനിയായ അനിലിന് കുഞ്ഞമ്മ സ്വത്തുക്കൾ എഴുതി നല്‍കിയിരുന്നില്ല. 

ഇതില്‍ പ്രകോപിതനായാണ് അനില്‍ കുഞ്ഞമ്മയെ വെട്ടിയത്. സംഭവത്തെത്തുടര്‍ന്ന് ഒളിവിലായിരുന്ന അനിലിനെ പൊലീസ് ഇന്ന് പിടികൂടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുഞ്ഞമ്മ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ‍ചികില്‍സയിലാണ്.