ചെങ്ങന്നൂരിൽ കഞ്ചാവ് കേസിലെ പ്രതിയെ പിടിക്കാനെത്തിയ പൊലീസ് സംഘത്തിനേരെ ആക്രമണം. സംഘത്തിലുണ്ടായിരുന്ന പൊലീസുകാരന്റെ കൈ പ്രതികൾ തല്ലി ഒടിച്ചു.  

ചെങ്ങന്നൂര്‍: ചെങ്ങന്നൂരിൽ കഞ്ചാവ് കേസിലെ പ്രതിയെ പിടിക്കാനെത്തിയ പൊലീസ് സംഘത്തിനേരെ ആക്രമണം. സംഘത്തിലുണ്ടായിരുന്ന പൊലീസുകാരന്റെ കൈ പ്രതികൾ തല്ലി ഒടിച്ചു. 

കേസിൽ രണ്ടുപേരെ പിടികൂടി. ചെങ്ങന്നൂർ മംഗലം ഭാഗത്ത് വൈകീട്ട് മൂന്നുമണിയോടെയാണ് സംഭവം. കഞ്ചാവ് വിൽപനയും വധശ്രമവുമുൾപ്പടെ നിരവധി കേസുകളിൽ പ്രതിയായ സംഗീത് സംഘം ചേർന്ന് മദ്യപിക്കുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സിഐ, ജി സന്തോഷ്കുമാറിന്റെ നേതൃത്വത്തിൽ പത്തംഗ സംഘം എത്തിയത്. ആക്രമിച്ച ശേഷം രക്ഷപ്പെട്ട സംഗീതിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി.