ചെങ്ങന്നൂർ: വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. ചെങ്ങന്നൂർ പെണ്ണുക്കര സ്വദേശി ചീങ്കണ്ണി സുരേഷ് എന്ന സുരേഷിനെ ആണ് പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസമാണ് വീട്ടമ്മയ്ക്ക് നേരെ പീഡനശ്രമം ഉണ്ടായത്. 

ഭർത്താവ് ഇല്ലാത്ത സമയം നോക്കിയായിരുന്നു വീട്ടിലേക്ക് അതിക്രമിച്ച് കയറിയുള്ള ആക്രമണം. കഠിനമായ ശാരീരിക ഉപദ്രവമേറ്റ യുവതി ആശുപത്രിയിൽ ചികിത്സതേടി. ആശുപത്രി അധികൃതരാണ് വിവരം പൊലീസിൽ അറിയിച്ചത്. 

സംഭവശേഷം ഒളിവിൽ പോയ സുരേഷിനെ ഇന്നലെ പുലർച്ചെ അതി സാഹസികമായാണ് ചെങ്ങന്നൂർ പോലീസ് പിടികൂടിയത്. ആറന്മുള , ചെങ്ങന്നൂർ തുടങ്ങിയ പോലീസ് സ്റ്റേഷനിലെ വിവിധ കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ സുരേഷ്. ചെങ്ങന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.