24കാരനും സിവില്‍ എന്‍ജിനീയര്‍ വിദ്യാര്‍ത്ഥിയുമായ സുജിത് റെഡ്ഡി, എച്ച്‌സിഎല്ലില്‍ ജോലി ചെയ്യുന്ന ആശിഷ് എന്നിവരാണ് അപകടസമയം കാറിലുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു. സുജിത് റെഡ്ഡിയുടെ പിതാവ് രഘുനന്ദന്‍ റെഡ്ഡിയുടെ ഉടമസ്ഥതയിലുള്ളതാണ് കാര്‍. 

ഹൈദാരാബാദ്: അമിത വേഗത്തിലെത്തിയ ഔഡി കാര്‍ ഓട്ടോയെ ഇടിച്ചുതെറിപ്പിച്ചു. അപകടത്തില്‍ ഓട്ടോയാത്രക്കാരന്‍ തല്‍ക്ഷണം മരിച്ചു. ഓട്ടോ ഡ്രൈവര്‍ക്ക് പരിക്കേറ്റു. സെക്കന്തരാബാദിലാണ് സംഭവം. കനത്ത മഴയിലായിരുന്നു ആരെയും ഞെട്ടിക്കുന്ന അപകടം. അപകട ദൃശ്യങ്ങള്‍ സെക്കന്തരാബാദ് പൊലീസ് ട്വിറ്ററിലൂടെ പുറത്തുവിട്ടു. ഔഡി കാറിന്റെ ഡ്രൈവര്‍ മദ്യപിച്ചാണ് വാഹനമോടിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇനോര്‍ബിറ്റ് മാളിന് സമീപത്തായിരുന്നു അപകടം. പ്രിസം പബിലെ ജീവനക്കാരനായ ഉമേഷ് കുമാറാണ് മരിച്ചത്. ജോലി കഴിഞ്ഞ് യൂബര്‍ ഓട്ടോയില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇയാള്‍. 

24കാരനും സിവില്‍ എന്‍ജിനീയര്‍ വിദ്യാര്‍ത്ഥിയുമായ സുജിത് റെഡ്ഡി, എച്ച്‌സിഎല്ലില്‍ ജോലി ചെയ്യുന്ന ആശിഷ് എന്നിവരാണ് അപകടസമയം കാറിലുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു. സുജിത് റെഡ്ഡിയുടെ പിതാവ് രഘുനന്ദന്‍ റെഡ്ഡിയുടെ ഉടമസ്ഥതയിലുള്ളതാണ് കാര്‍. ഇയാളുടെ ഡ്രൈവര്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ടെങ്കിലും മകനാണോ കാര്‍ ഓടിച്ചതെന്ന് പരിശോധിക്കുകയാണ് പൊലീസ്. പാര്‍ട്ടി കഴിഞ്ഞ് സുജിതും ആശിഷും തിരിച്ചുവരുമ്പോഴാണ് അപകടമുണ്ടായതെന്ന് പൊലീസ് സംശയിക്കുന്നു. ഇരുവരും മദ്യപിച്ചിരുന്നു. 

അപകടത്തിന്റെ വീഡിയോ

Scroll to load tweet…

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona