കല്‍പ്പറ്റയില്‍ നിന്നും കമ്പളക്കാട്ടേക്ക് കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ മാല കവര്‍ച്ച ചെയ്ത കേസില്‍ റിമാന്റില്‍ കഴിഞ്ഞു വരികയായിരുന്നു മുത്തു.

കല്‍പ്പറ്റ: കമ്പളക്കാട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മോഷണം നടത്തിയെന്ന കേസില്‍ ജാമ്യമെടുത്ത് കോടതി നടപടിക്രമങ്ങളില്‍ സഹകരിക്കാതെ മുങ്ങി നടന്ന തമിഴ്നാട് സ്വദേശിനിയായ യുവതി പിടിയില്‍. മധുര സോളമണ്ഡലം സ്വദേശിനിയായ മുത്തു (38) വിനെയാണ് അറസ്റ്റ് ചെയ്തത്. 

2014 ഒക്ടോബറില്‍ കല്‍പ്പറ്റയില്‍ നിന്നും കമ്പളക്കാട്ടേക്ക് കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ മാല കവര്‍ച്ച ചെയ്ത കേസില്‍ റിമാന്റില്‍ കഴിഞ്ഞു വരികയായിരുന്നു മുത്തു. പിന്നീട് ജാമ്യം ലഭിച്ചതോടെ കോടതി നടപടികളില്‍ ഹാജരാവാതെ മുങ്ങുകയായിരുന്നു. കമ്പളക്കാട് ഇന്‍സ്‌പെക്ടര്‍ എസ്എച്ച്ഒ ഇ. ഗോപകുമാറിന്റ നേതൃത്വത്തിലുള്ള സംഘമാണ് യുവതിയെ അറസ്റ്റ് ചെയ്തത്.

കേരള ബ്രാന്‍ഡിംഗ്: ആദ്യ ഷോ അമേരിക്കയില്‍ സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി

YouTube video player