Asianet News MalayalamAsianet News Malayalam

ഭര്‍ത്താവുമായി ലൈംഗിക ബന്ധം വിലക്കുന്നു; ഭര്‍തൃപിതാവിനെതിരെ യുവതി പൊലീസില്‍

വീട്ടില്‍ ഭര്‍ത്താവില്ലാത്ത സമയത്ത് തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ഭര്‍തൃമാതാവ് ഭര്‍തൃപിതാവിനെ നിര്‍ബന്ധിക്കാറുണ്ടെന്നും യുവതി പരാതിയില്‍ പറയുന്നു. 

Bars having sex with Husband: Woman Complaints against Father in Law
Author
Ahmedabad, First Published Aug 5, 2020, 3:49 PM IST

അഹമ്മദാബാദ്: ഭര്‍ത്താവുമായുള്ള ലൈംഗിക ബന്ധം വിലക്കിയ ഭര്‍തൃപിതാവിനെതിരെ പരാതിയുമായി യുവതി. തന്റെ ശരീരത്തില്‍ ആത്മാവ് കുടിയേറിയെന്ന് പറഞ്ഞാണ് ഉപദ്രവിക്കുന്നത്. ഭര്‍ത്താവിന്റെ ശരീരത്തിലേക്കും ആത്മാവ് കുടിയേറുമെന്നും പറഞ്ഞാണ് ഭര്‍ത്താവിന്റെ അച്ഛന്‍ ലൈംഗിക ബന്ധം വിലക്കുന്നതെന്നും 43 കാരിയായ യുവതി പരാതിയില്‍ പറയുന്നു. ഗുജറാത്തിലെ ഗാന്ധിനഗറിലാണ് സംഭവം. 

തന്റെ ശരീരത്തില്‍ പ്രേതബാധയുണ്ടെന്നാണ് ഭര്‍ത്താവിന്റെ അച്ഛന്‍ വിശ്വസിക്കുന്നത്. ഭര്‍ത്താവിനൊപ്പം ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍ അയാളിലേക്കും പ്രേതം ബാധിക്കുമെന്നാണ് പറയുന്നത്. ഇതിനെ എതിര്‍ത്തപ്പോള്‍  തന്നെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചു-യുവതി പരാതിയില്‍ വ്യക്തമാക്കി. 

ഭര്‍തൃപിതാവിനെതിരെ യുവതി ലൈംഗിക പീഡനവും ആരോപിച്ചു. വീട്ടില്‍ ഭര്‍ത്താവില്ലാത്ത സമയത്ത് തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ഭര്‍തൃമാതാവ് ഭര്‍തൃപിതാവിനെ നിര്‍ബന്ധിക്കാറുണ്ടെന്നും യുവതി പരാതിയില്‍ പറയുന്നു. കഴിഞ്ഞ മാര്‍ച്ച് മുതല്‍ ഭര്‍ത്താവുമായി അകന്നു കഴിയുകയാണ് യുവതി. ഭര്‍ത്താവിന്റെ വീട്ടുകാര്‍ തന്നെ പുറത്താക്കിയതാണെന്ന് യുവതി ആരോപിച്ചു. പൊലീസില്‍ പരാതിപ്പെട്ടാല്‍ തന്നെ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പറഞ്ഞു. യുവതിയുടെ പരാതിയില്‍ ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം പൊലീസ് കേസെടുത്തു. 
 

Follow Us:
Download App:
  • android
  • ios