Asianet News MalayalamAsianet News Malayalam

കഞ്ചാവ് മാഫിയയ്ക്ക് വേണ്ടി വീടിന് മുകളില്‍ കഞ്ചാവ് തോട്ടം; ബ്യൂട്ടിപാര്‍ലര്‍ ഉടമയായ സ്ത്രീ പിടിയില്‍

വീടിന് മുകളില്‍ കഞ്ചാവ് തോട്ടം ഉണ്ടാക്കുന്നതിനായി ഇവരുടെ വീടിന് മുകള്‍ നിലയില്‍ പ്രത്യേകമായി വീട്ടിലേക്കുള്ള വൈദ്യുതി സംവിധാനം ബൈപ്പാസ് ചെയ്ത് ഉപയോഗിച്ചിട്ടുണ്ടായിരുന്നു. 

Beauty salon boss let gangsters grow cannabis in her loft as she needed the money to pay for dad funeral
Author
London, First Published Oct 16, 2020, 11:43 AM IST

ലണ്ടന്‍: വീടിന്‍റെ മുകള്‍ നിലയി കഞ്ചാവ് വളര്‍ത്താന്‍ നല്‍കിയ ബ്യൂട്ടിപാര്‍ലര്‍ ഉടമയായ സ്ത്രീയെ പൊലീസ് പിടികൂടി. ഇംഗ്ലണ്ടിലെ ബോള്‍ട്ടണിലാണ് സംഭവം അരങ്ങേറിയത്. ചാറീന്‍ മില്‍വാര്‍ഡ് എന്ന 30 കാരിയെയാണ് പൊലീസ് പിടികൂടിയത്. ഇവര്‍ക്ക് കോടതി രണ്ട് കൊല്ലത്തെ കമ്യൂണിറ്റി സര്‍വീസും, 100 മണിക്കൂര്‍ പ്രതിഫലമില്ലാത്ത ജോലിയും ശിക്ഷയായി ലഭിക്കുന്ന പ്രവര്‍ത്തമാണ് ഇവരുടെത് എന്നാണ് പൊലീസ് പറയുന്നത്. 

വീടിന് മുകളില്‍ കഞ്ചാവ് തോട്ടം ഉണ്ടാക്കുന്നതിനായി ഇവരുടെ വീടിന് മുകള്‍ നിലയില്‍ പ്രത്യേകമായി വീട്ടിലേക്കുള്ള വൈദ്യുതി സംവിധാനം ബൈപ്പാസ് ചെയ്ത് ഉപയോഗിച്ചിട്ടുണ്ടായിരുന്നു. ഇതിന് പുറമേ ലക്ഷങ്ങള്‍ മുടക്കി ജലസേചന സംവിധാനവും വെന്‍റിലേഷന്‍ സംവിധാനങ്ങളും നിര്‍മ്മിച്ചിരുന്നു. ഏതാണ്ട് 11.34 ലക്ഷം രൂപയുടെ കഞ്ചാവാണ് ഇവരുടെ വീട്ടിന് മുകളിലെ തോട്ടത്തില്‍ നിന്നും കണ്ടെത്തിയത്.

ഇവര്‍ പിടിയിലായതിന് പിന്നാലെ ഇവര്‍ പൊലീസിന് നല്‍കിയ മൊഴിയാണ് കൌതുകകരം. എന്‍റെ പിതാവിന്‍റെ മരണാനന്തര ചടങ്ങുകള്‍ക്ക് പണം കണ്ടെത്താനാണ്, കഞ്ചാവ് മാഫിയയെ സഹായിച്ചതെന്നും, എന്നാല്‍ സത്യത്തില്‍ ഇത്  കഞ്ചാവ് കൃഷിയാണ് എന്നതില്‍ ഇവര്‍ക്ക് ധാരണയുണ്ടായിരുന്നില്ല എന്നാണ്  എന്നാണ് ഇവരുടെ മൊഴി. മുന്‍ ഗുസ്തിതാരമാണ് പിടിയിലായ ചാറീന്‍ മില്‍വാര്‍ഡ്.

എന്‍റെ പിതാവിന് രക്ഷപ്പെടാന്‍ കഴിയാത്ത ആരോഗ്യസ്ഥിതിയാണ്, എന്‍റെ സാമ്പത്തിക സ്ഥിതിയാണെങ്കില്‍ മോശമാണ്. സഹായം ചോദിച്ച് പലരെയും സമീപിച്ചു. അതില്‍ ഒരു കൂട്ടര്‍ ഒരു കൃഷിക്ക് വേണ്ടി വീടിന്‍റെ മുകള്‍ നില തരാമോ എന്ന് ചോദിച്ചത്. അതിനായി അവര്‍ പണവും തന്നു, ഇടയ്ക്കിടയ്ക്ക് തന്നോടും ചെടിക്ക് വെള്ളമൊഴിക്കാന്‍ അവര്‍ നിര്‍ദേശിക്കാറുണ്ടായിരുന്നു, എന്നാല്‍ കഞ്ചാവ് ചെടി മുന്‍പ് കണ്ടിട്ടോ,അത് വളര്‍ത്തിയോ പരിചയമില്ല - ഇവര്‍ പൊലീസിനും കോടതിയിലും നല്‍കിയ മൊഴി പറയുന്നു. 

ഒരു കവര്‍ച്ച കേസിലെ പ്രതിക്ക് വേണ്ടി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ചാറീന്‍ മില്‍വാര്‍ഡിന്‍റെ വീടിന് മുകളിലെ കഞ്ചാവ് തോട്ടം പൊലീസ് കണ്ടെത്തുന്നത്.

Follow Us:
Download App:
  • android
  • ios